കുപ്രസിദ്ധ കടുവവേട്ടക്കാരൻ ചിക്ക പട്ട്ലിപവാർ കർണാടകയിൽ പിടിയിൽ

ബെംഗളൂരു: കടുവവേട്ടയിലൂടെ കുപ്രസിദ്ധനായ മധ്യപ്രദേശ് സ്വദേശി ചിക്ക പട്ട്ലിപവാർ (41) കർണാടകയിൽ പിടിയിലായി. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കനബറഗിയിലെ ഫാംഹൗസിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്’.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇയാൾ കടുവകളുടെ തോലും നഖവും വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്നന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്രയിൽ നടത്തിയ കുറ്റവുമായി ബന്ധപ്പെട്ട് ഇയാൾ ബെളഗാവിയിൽ ഏറെ നാളുകളായി ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് വിവരം.
ഇയാളില്‍ നിന്നും ചന്ദനത്തടികളും മൂർച്ചയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ബെൽഗാം ഡിവിഷനിലെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മഞ്ജുനാഥ് ചവാൻ, ബെൽഗാം ഡിവിഷനിലെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ഖാനാപൂർ സബ് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ശങ്കർ കലോലിക്കർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഖാനാപൂർ വനം വകുപ്പ് ഉദ്യോഗസ്ഥർ ചിക്കയെ ചോദ്യം ചെയ്തപ്പോൾ മഹാരാഷ്ട്രയിലെ മെൽഘട്ട് വനത്തിൽ കടുവകളെയും കരടികളെയും വേട്ടയാടിയതായും മധ്യപ്രദേശിലെയും കർണാടകയിലെയും വനങ്ങളിൽ കടുവകളെ വേട്ടയാടിയിതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് മരിച്ച കുപ്രസിദ്ധ കടുവ വേട്ടക്കാരൻ സൻസർചന്ദിന്റെ സംഘത്തിലെ അംഗമാണ് ചിക്ക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.