ഇലന്തൂര്‍ നരബലിക്കേസ്: പ്രതികളുടെ ജുഡിഷ്യല്‍ കസ്റ്റഡി നീട്ടി

ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളുടെ ജുഡിഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. നവംബര്‍ 18 വരെയാണ് കസ്റ്റഡി നീട്ടിയത്. പ്രതികളെ കോടതിയില്‍ ഓണ്‍ലൈനാണ് ഹാജരാക്കിയത്. എറണാകുളം അഡിഷണല്‍ സെഷൻസ് കോടതിയുടേതാണ് നടപടി.
2022 ഒക്ടോബര്‍ 11നാണ് പത്തനംതിട്ട ഇലന്തൂരില്‍ നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിന്റെ വിവവരം ലോകമറിയുന്നത്. കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇലന്തൂരിലെ സരോജിനി കൊലക്കേസിലാണ് ഭഗവല്‍ സിങ്, ലൈല, ഷാഫി എന്നിവരെയാണ് അന്വേഷണം സംഘം ചോദ്യം ചെയ്തത്. കഴിഞ്ഞയാഴ്ച വിയ്യൂര്‍ ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യല്‍.
സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്തതാണെന്നും തെളിവുകള്‍ ഒന്നും കിട്ടിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. 2014 സെപ്റ്റംബറിലാണ് വീട്ടുജോലിക്ക് പോയ സരോജിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹസാഹചര്യത്തില്‍ വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. 2018ല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
അതേസമയം, ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ 90 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ വൈകുകയാണ്. കുടുംബത്തിൻറെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് സ്ത്രീകളെ ബലി നല്‍കാൻ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.