യാത്രയയപ്പ് നൽകി

ബെംഗളൂരു: ജൂബിലി സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്നും വിരമിച്ച ടി ഐ സുബ്രന് കേരളസമാജം ദൂരവാണി നഗര്‍ യാത്രയയപ്പ് നല്‍കി. സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
സമാജത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തങ്ങളിലും സുബ്രന്‍ വഹിച്ച പങ്ക് മാതൃകപരമാണെന്നും നിസ്വാര്‍ത്ഥ സേവനത്തിന്റെ പാതയിലാണ് അദ്ദേഹം എന്നും സഞ്ചരിച്ചതെന്നും യോഗം വിലയിരുത്തി. അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ദിവസത്തിന്റെ 24 മണിക്കൂറും നിര്‍വ്വഹിച്ച വ്യക്തിയാണ് സുബ്രനെന്നും സമാജം തുടര്‍ച്ചയായി നടത്തിവരുന്ന ഓണച്ചന്ത തുടങ്ങി വെച്ചത് അദ്ദേഹം സെക്രട്ടറി ആയിരുന്നപ്പോഴാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. സമാജം പ്രവര്‍ത്തക സമിതി അംഗം, സോണല്‍ സെക്രട്ടറി, ജനറല്‍ സെക്രട്ടറി, സ്‌കൂള്‍ സെക്രട്ടറി, ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗം, ബോര്‍ഡ് മെമ്പര്‍ എന്നിങ്ങനെ ദീര്‍ഘകാലം സമാജത്തിന്റെ വിവിധ ചുമതലകള്‍ നിര്‍വ്വഹിച്ച സുബ്രന്‍ ഐടിഐ ലിമിറ്റഡ് ബെംഗളൂരു കോംപ്ലക്‌സിലെ ജോലിയില്‍ നിന്നും സ്വയം വിരമിച്ച ശേഷമാണ് ജൂബിലി സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏറ്റെടുത്തത്. സമാജത്തിന്റെ വിദ്യാഭ്യാസ സ്ഥാപനമായ വിജിനപുര ജൂബിലി സ്‌കൂള്‍ തുടങ്ങാന്‍ സ്ഥലം വാങ്ങിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ സുബ്രന്‍ സജീവമായിരുന്നുവെന്നും, യോഗം വിലയിരുത്തി. മുരളീധരൻ നായർ സുബ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു.
മുന്‍ ഭാരവാഹികളായ എം എസ് ചന്ദ്രശേഖരന്‍, പീറ്റര്‍ ജോര്‍ജ്, പി ദിവാകരന്‍, എസ് കെ നായര്‍, കെ ചന്ദ്രശേഖരന്‍ നായര്‍, ബാലകൃഷ്ണന്‍ നമ്പൂതിരി, ജി രാധാകൃഷ്ണന്‍ നായര്‍, ടി ഇ വര്‍ഗ്ഗീസ്, ബാലസുബ്രഹ്‌മണ്യം, എസ് വിശ്വനാഥന്‍, ഗ്രേസി പീറ്റര്‍, വി കെ ത്യാഗരാജൻ, സി കുഞ്ഞപ്പന്‍, സരസമ്മ സദാനന്ദന്‍, വിദ്യാഭ്യാസ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍, വൈസ് പ്രസിഡന്റ് എം പി വിജയന്‍, ട്രഷറര്‍ എം കെ ചന്ദ്രന്‍, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. യാത്രയയപ്പിന് ടി ഐ സുബ്രന്‍ നന്ദി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.