വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഒന്നര ലക്ഷം രൂപയും ആഭരണങ്ങളുമായി വധു മുങ്ങി

വിവാഹിതയായി രണ്ടാം ദിവസം ഒന്നരലക്ഷം രൂപയും ആഭരണങ്ങളുമായി ഭര്‍തൃവീട്ടില്‍ നിന്നും യുവതി മുങ്ങിയതായി പരാതി. ഗുരുഗ്രാമിലെ ബിലാസ്‍പൂരിലാണ് സംഭവം. വരന്‍റെ പിതാവ് അശോക് കുമാറാണ് പരാതി നല്‍കിയത്. കുമാറിന്‍റെ പരിചയക്കാരനായ മനീഷാണ് മഞ്ജു എന്ന സ്ത്രീ മുഖേനെ ഇളയ മകന് അനുയോജ്യയായ പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് പ്രീതിയെ പരിചയപ്പെടുത്തുന്നത്.
പെണ്‍കുട്ടിയുടെ കുടുംബം ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെന്നായിരുന്നു മഞ്ജു പറഞ്ഞത്. തങ്ങള്‍ക്ക് സ്ത്രീധനം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കുമാറിന്‍റെ കുടുംബം പ്രീതിയുമായുള്ള വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ”പ്രീതിയെ എന്‍റെ വീട്ടുകാര്‍ക്ക് ഇഷ്ടമായതോടെ ഞാൻ അവളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും കുറച്ച് വസ്ത്രങ്ങളും നല്‍കി. ജൂലൈ 26 ന് മഞ്ജുവും കൂട്ടാളി പ്രീതിയും ജജ്ജാര്‍ കോടതിയിലെത്തി. വിവാഹം കഴിഞ്ഞ് ഞാൻ പുതിയ മരുമകളുമായി എന്‍റെ വീട്ടിലേക്ക് മടങ്ങി. രാത്രി വൈകുവോളം എന്‍റെ വീട്ടില്‍ ആഘോഷമുണ്ടായിരുന്നു, പക്ഷേ രാവിലെ മകൻ ജോലിക്ക് പോയപ്പോള്‍ പ്രീതിയെ കാണാതാവുകയായിരുന്നു.” കുമാര്‍ വിശദീകരിച്ചു.
തുടര്‍ന്നു നടന്ന പരിശോധനയില്‍ പണവും ആഭരണങ്ങളുമായിട്ടാണ് പ്രീതി കടന്നുകളഞ്ഞതെന്ന് മനസിലായി. മഞ്ജുവുമായി ബന്ധപ്പെട്ടെങ്കിലും കുമാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പ്രീതി, മഞ്ജു, മഞ്ജുവിന്‍റെ കൂട്ടാളിയായ പുരുഷന്‍ എന്നിവര്‍ക്കെതിരെ ബിലാസ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.