Follow the News Bengaluru channel on WhatsApp

പുതിയ തന്ത്രങ്ങളുമായി പാകിസ്ഥാൻ ടീം; ബെംഗളൂരുവിലെ മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു

ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലെ തോൽവി മറികടക്കാൻ തന്ത്രങ്ങളുമായി പാകിസ്ഥാൻ ടീം. 20ന് ഓസ്ട്രേലിയക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മല്‍സരം. ഇന്ത്യയ്ക്കെതിരായ വലിയ തോല്‍വിയില്‍ നിന്ന് തിരിച്ചുവരാന്‍ മതിയായ സമയമുണ്ട് പാക്കിസ്ഥാന്. ബെംഗളൂരുവില്‍ വെച്ചാണ് പാക് ടീമിന്റെ അടുത്ത മത്സരം.

ബോളിങ്ങിലെയും ബാറ്റിങ്ങിലെയും പ്രശ്നങ്ങളൊക്കെ പരിഹരിക്കാനുള്ള തയാറെടുപ്പിലാണ് ടീം. ഇന്ത്യയ്ക്കെതിരായ തോല്‍വിക്ക് ശേഷം ഹോട്ടല്‍ മുറിയില്‍ ചിലവഴിച്ച ടീമംഗങ്ങള്‍ തൊട്ടടുത്ത ദിവസം ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ പിറന്നാളാഘോഷങ്ങള്‍ക്കായാണ് പുറത്തിറങ്ങിയത്. താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മാത്രം ഒത്തുചേര്‍ന്ന പരിപാടിയില്‍ ബാബര്‍ കേക്കുമുറിച്ച് പിറന്നാള്‍ ആഘോഷിച്ചു. പിന്നാലെ അടുത്ത മത്സരത്തിനായി ഇന്ന് പാകിസ്ഥാന്‍ ടീം ബെംഗളൂരുവിലെത്തി.

2012ന് ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാന്‍ ബെംഗളൂരുവില്‍ മല്‍സരിക്കാനിറങ്ങുന്നത്. 2012ല്‍ ഇന്ത്യയ്ക്കെതിരായ ട്വന്റി ട്വന്റി മല്‍സരത്തില്‍ പാക്കിസ്ഥാനായിരുന്നു ജയം.

ബെംഗളൂരുവില്‍ മുമ്പ് രണ്ട് തവണ മാത്രമേ പാക്കിസ്ഥാന്‍ ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ളൂ. 1996 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയോട് തോറ്റപ്പോള്‍ 1999ലെ പെപ്സി കപ്പില്‍ ഇന്ത്യയെ തോല്‍പിച്ചു. ടൂര്‍ണമെന്റില്‍ പുതിയ തുടക്കത്തിനാണ് ടീം ലക്ഷ്യമിടുന്നതെന്നും ബെംഗളൂരുവിലെ കാലാവസ്ഥ വളരെ കൂളാണെന്നുമാണ് ടീമിന്റെ പ്രതികരണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.