Follow the News Bengaluru channel on WhatsApp

വിമാനയാത്രയ്ക്കിടെ പൈലറ്റിൽ നിന്ന് അതിക്രമം നേരിട്ടെന്ന് പരാതിയുമായി വിദ്യാർഥിനി

ബെംഗളൂരു: വിമാനയാത്രക്കിടെ പൈലറ്റില്‍നിന്ന് അതിക്രമവും അപമാനവും നേരിടേണ്ടി വന്നതായി വിദ്യാര്‍ഥിനിയുടെ പരാതി. ഡ്യൂട്ടിയിലല്ലാതെ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന പൈലറ്റില്‍ നിന്നാണ് ദുരനുഭവം നേരിട്ടതെന്ന്

20-കാരി നല്‍കിയ പരാതിയില്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് ബെംഗളൂരുവില്‍ നിന്ന് പൂനെയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിലാണ് സംഭവം.

താന്‍ ഇരിക്കുന്ന സീറ്റിന്റെ തൊട്ടടുത്ത സീറ്റിലേക്ക് മാറിയിരിക്കാന്‍ പെണ്‍കുട്ടിയെ പൈലറ്റ് നിര്‍ബന്ധിക്കുകയും ഇയാൾ കഴിച്ചുകൊണ്ടിരുന്ന മദ്യം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. ബെംഗളൂരുവില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥിനി.

വിമാനക്കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച പൈലറ്റ് ആദ്യം തന്റെ ലഗേജ് എടുത്തുവെക്കാനായി സഹായം വാഗ്ദാനം ചെയ്തതായും അല്‍പസമയത്തിന് ശേഷം വിമാനത്തിന്റെ പിന്‍വശത്തേക്ക് ചെല്ലാനാവശ്യപ്പെട്ട് ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ അയച്ചതായും വിദ്യാര്‍ഥിനി പറഞ്ഞു. തന്റെ ലഗേജുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും പ്രശ്‌നമായിരിക്കാമെന്ന് ധരിച്ച് താന്‍ പിറകിലേക്ക് ചെന്നപ്പോള്‍ പൈലറ്റ് ചിരിക്കാന്‍ തുടങ്ങുകയും മദ്യമാണെന്ന് പറഞ്ഞുകൊണ്ട് കൈയിലിരുന്ന കുപ്പി തനിക്ക് നേരെ നീട്ടുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു.

പൈലറ്റിന്റെ വാഗ്ദാനം നിരസിച്ചുകൊണ്ട് സീറ്റിലേക്ക് മടങ്ങാന്‍ ശ്രമിച്ച തന്നോട് നിര്‍ബന്ധപൂര്‍വം സംഭാഷണം തുടരാന്‍ ശ്രമിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. വിമാനത്തിലെ ജീവനക്കാരോട് സഹായം തേടിയെങ്കിലും എല്ലാവരും അവഗണിച്ചതായും പെണ്‍കുട്ടി ആരോപിച്ചു. പിന്നീട് ആരും ഇതേക്കുറിച്ച് അന്വേഷണം നടത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയിരുന്നുവെന്നും പരാതിക്കാരിയെ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നുമാണ് ആകാശ എയർലൈൻസിന്റെ പ്രതികരണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.