കാറും ബസും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഗദഗിൽ കാറും ബസും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. ഗദഗിലെ നരേഗൽ ഗദ്ദിഹള്ളയിൽ ഗജേന്ദ്രഗാദ് – നരേഗൽ റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കലബുർഗി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ആലന്ദ് താലൂക്കിലെ മദനഹിപ്പർഗ ഗ്രാമത്തിലെ ശിവകുമാർ കലഷെട്ടി (48), ഭാര്യ ചന്ദ്രകല കലഷെട്ടി (42), സഹോദരി റാണി കലഷെട്ടി (25), അഫ്‌സൽപൂരിലെ സച്ചിൻ കാട്ടി (32), ഭാര്യ ദാക്ഷായിണി കാട്ടി (29) ശിവകുമാർ കലഷെട്ടിയുടെ മകൻ ഡിംഗലേഷ് (6) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അനുശ്രീ (8), മഹേഷ് (7), പ്രഭുദേവ് (9) എന്നി കുട്ടികളെ ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു കുടുംബങ്ങളിൽ നിന്നായി പത്ത് പേരടങ്ങുന്ന സംഘം കാറിൽ ശിരഹട്ടി പക്കരേശ്വര മഠത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ചക്രം പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട. കാർ എതിരെ വന്ന നോർത്ത് വെസ്റ്റ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.