ബെംഗളൂരു കോറമംഗലയിലെ പബ്ബില്‍ വൻ തീപിടിത്തം; ഒരാള്‍ക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു കോറമംഗലയിലെ ഫോറം മാളിന് എതിർവശത്തുള്ള നാല് നില കെട്ടിടത്തിൽ വൻ തീപ്പിടുത്തം. കെട്ടിടത്തിലെ നാലാം നിലയിലുള്ള മുഡ്‌പൈപ്പ് എന്ന പബ്ബിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്, എന്നാൽ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
തീപിടിത്തത്തിന് കാരണം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണെന്നും പറയപ്പെടുന്നു. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ജീവനക്കാരില്‍ ഒരാൾ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി. പബ്ബില്‍ ഷെഫായി ജോലി ചെയ്യുന്ന പ്രേംകുമാർ (29) എന്ന യുവാവാണ് ചാടിയത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ തിലക്നഗറിലെ കെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആറ് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തില്‍ ആർക്കും മറ്റു പരിക്കുകളില്ല. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തിന് താഴെ പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫോറംമാള്‍ റൂട്ടില്‍ ഏറെ നേരം ഗതാഗത തടസവും ഉണ്ടായി.സംഭവത്തില്‍ എസ്‌ജി പാളയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#Karnataka #Bengaluru #UPDATE on Pub fire
In an attempt to save himself from fire, one person jumped from the building and sustained injuries. He is shifted to a hospital. pic.twitter.com/mjoy2hr8pv— Express Bengaluru (@IEBengaluru) October 18, 2023
Fire breaks in a pub in Bengaluru. The reason behind the fire is yet to be ascertained. The fire fighters are at work. The incident has taken place in Tavarekere pic.twitter.com/FpcsLmLSfS
— Express Bengaluru (@IEBengaluru) October 18, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.