നടന്‍ കുണ്ടറ ജോണിയ്ക്ക് യാത്രാമൊഴി; സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന്

കൊല്ലം: അന്തരിച്ച ചലച്ചിത്ര നടൻ കുണ്ടറ ജോണിയുടെ (71) സംസ്‌കാരം ഇന്ന് നടക്കും. കൊല്ലം കാഞ്ഞിരോട് സെന്റ് ആന്റണീസ് ഫെറോന പള്ളിയില്‍ വൈകിട്ട് മൂന്നിനാണ് സംസ്‌കാരം. ചൊവ്വാഴ്ച രാത്രിയായിരുന്നു ജോണി അന്തരിച്ചത്. നെഞ്ച് വേദനയെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ കൊല്ലം കടപ്പാക്കടയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബിലും കുണ്ടറ ഫൈന്‍ ആര്‍ട്‌സ് കോളേജിലും പൊതുദര്‍ശനത്തിന് ശേഷം വൈകിട്ടോടെ ഭൗതികദേഹം കുടുംബ വീട്ടിലെത്തിച്ച് ഉച്ചയ്ക്ക് സംസ്‌കാര ശുശ്രൂഷകള്‍ക്കായി പള്ളിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് മൂന്ന് മണിയോടെ സംസ്‌കാരം നടക്കും.
അമ്മ സംഘടനയ്ക്ക് വേണ്ടി നടന്‍ മുകേഷ് ഇന്നലെ പുഷ്പചക്രം സമര്‍പ്പിച്ച് ആദാരഞ്ജലി അർപ്പിച്ചു. നടന്‍മാരായ ഷമ്മി തിലകന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ ജോണിയെ അവസാനമായി കാണാന്‍ എത്തി. വിവിധ രാഷട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നും നിരവധി പേർ അന്തിമോപചാരം അര്‍പിക്കാനെത്തി. നാല് പതിറ്റാണ്ട് മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്നു ജോണി. ശക്തമായ വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തിയ ജോണി, കോമഡി വേഷങ്ങളിലും ശ്രദ്ധേയമായിരുന്നു.
1979ല്‍ അഗ്നിപര്‍വതം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളും സഹനടനായും തിളങ്ങിയ കുണ്ടറ ജോണി, അവസാനമായി അഭിനയിച്ചത് ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാനിലായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട ജോണി മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും വേഷമിട്ടു. എം.എസ്.സി മാത്‍സ് ബിരുദധാരിയായിരുന്ന ജോണി സിനിമയിൽ എത്തുന്നതിന് മുൻപ് പ്രൈവറ്റ് കോളേജിൽ അദ്ധ്യാപകനായും സെയിൽസ് എക്സിക്യൂട്ടീവ് ആയുമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.