അൽ ബിർറ് സ്‌കൂൾ ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

ബെംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന അല്‍ ബിര്‍റ് സ്‌കൂള്‍ ബെംഗളൂരില്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക പഠനവും ചര്‍ച്ചകളും ആരംഭിച്ചതായി സ്‌കൂള്‍ മേധാവികള്‍ പറഞ്ഞു. എം.എം.എ. എബി ഖാദര്‍ ഹാജി മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന അല്‍ ബിര്‍റ് സ്‌കൂള്‍ ബെംഗളൂരു മഹല്ല് സംഗമത്തിലാണ് സാധ്യതാ പഠനവും ചര്‍ച്ചകളും നടന്നത്. മഹല്ലുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സാധ്യതകള്‍ പഠിക്കുന്നതിന് അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു. വര്‍ഷങ്ങളായി കേരളത്തില്‍ ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നു. അത്തരത്തില്‍ ഒരു സംവിധാനമാണ് ബെംഗളൂരുവില്‍ അലോചിക്കുന്നത്. ഇതിന്റെ സാങ്കേതികത്വങ്ങളെക്കുറിച്ചുള്ള പഠനമാണ് നടക്കുന്നത്.
സംഗമം എം.എം.എ ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് ഉദ്ഘാടനം ചെയ്തു. നാസര്‍ നീലസന്ദ്ര അധ്യക്ഷത വഹിച്ചു. ശാഹിദ് ഐ.എ.എസ്, എം.കെ. നൗഷാദ്, ശംഷുദ്ധീൻ കൂടാളി തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കെ.പി.മുഹമ്മദ്, ട്രെയിനിംഗ് കണ്‍വീനര്‍ ഫൈസല്‍ ഹുദവി, എക്‌സാമിനേഷന്‍ ചെയര്‍മാന്‍ റഷീദ് തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
പി. എം. അബ്ദുൾ ലത്തീഫ് സ്വാഗതവും അർഷദ് വിസി നന്ദിയും പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായി പി.എം.അബ്ദുല്‍ ലത്തീഫ് ഹാജി, നാസര്‍ നീലസാന്ദ, അർഷദ്, ഫൈസൽ അക്യുറ തുടങ്ങിയവരെ തിരഞ്ഞെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Comments are closed.