കർണാടക മന്ത്രിക്ക് നേരെ ഹൈദരാബാദിൽ കറൻസി നോട്ടുകൾ വർഷിച്ചു; വീഡിയോ പുറത്ത് വിട്ട് ബിജെപി

ബെംഗളൂരു: കർണാടക മന്ത്രി ശിവാനന്ദ പാട്ടീലിന് മേൽ കറൻസി നോട്ടുകൾ വാരിവിതറുന്നതിൻ്റെ ടി.വി ചാനല്‍ ദൃശ്യങ്ങൾ പുറത്ത് വിട്ട് ബിജെപി. ഹൈദരാബാദിൽ നടന്ന കൽബുർഗിയിലെ കോൺഗ്രസ് നേതാവ് അയാസ് ഖാൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തപ്പോഴുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള ഖവാലിക്കിടെ സോഫയിൽ ഇരിക്കുന്ന മന്ത്രിയുടെ മേൽ ചിലർ നോട്ടുകൾ വിതറുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. റിപബ്ലിക് ടിവി പുറത്ത് വിട്ട ദൃശ്യങ്ങളാണ് കര്‍ണാടക ബിജെപി തങ്ങളുടെ എക്സ് പേജില്‍ പങ്കുവെച്ചത്.
കർണാടകയിലെ ജനങ്ങളെ കൊള്ളയടിച്ച പണം കർണാടകയിലെ മന്ത്രിമാർ ആഘോഷിക്കുന്നത് ഇങ്ങനെയാണെന്ന അടിക്കുറിപ്പോടെയാണ് ബിജെപി വീഡിയോ എക്സിൽ പങ്ക് വെച്ചത്.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ശിവാനന്ദ പാട്ടീൽ രംഗത്തെത്തി. സംഭവം വെറുതെ വിവാദമാക്കുകയാണെന്നും ചടങ്ങിൽ നോട്ടുകൾ വിതറുന്നത് അവരുടെ ആചാരമാണെന്നും തനിക്ക് ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.
ಕಲೆಕ್ಷನ್ ದಂಧೆಯಲ್ಲಿ @INCKarnataka ಸಚಿವರು ನಿತ್ಯವೂ ಮಿಂದೇಳುತ್ತಿದ್ದಾರೆ.
ನಾಡಿನ ಜನರಿಂದ ಲೂಟಿ ಮಾಡಿದ ಹಣದಲ್ಲಿ ಮಂತ್ರಿಗಳು ಹೇಗೆ ಮಜಾ ಉಡಾಯಿಸುತ್ತಿದ್ದಾರೆ ಎಂಬುದನ್ನು ಸಕ್ಕರೆ ಸಚಿವ ಶಿವಾನಂದ ಪಾಟೀಲರು ನೈಜ ಪ್ರಾತ್ಯಕ್ಷಿಕೆ ಮೂಲಕ ತೋರಿಸಿಕೊಟ್ಟಿದ್ದಾರೆ.#ATMSarkara#CongressLootsKarnataka pic.twitter.com/q5r7NqIka5
— BJP Karnataka (@BJP4Karnataka) October 18, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
