Follow the News Bengaluru channel on WhatsApp

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഡികെ ശിവകുമാറിന് തിരിച്ചടി: ഹര്‍ജി തള്ളി കോടതി

സി ബി ഐക്കെതിരായ കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനുമായ ഡികെ ശിവകുമാറിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. തനിക്കെതിരായ സി ബി ഐയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി കെ ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളുകയായിരുന്നു.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാൻ സിബിഐക്ക് മൂന്ന് മാസം സമയവും ജസ്റ്റിസ് നടരാജൻ അനുവദിച്ചു. സിബിഐ അന്വേഷണത്തിന് ഹൈക്കോടതി നേരത്തേ ഏര്‍പ്പെടുത്തിയിരുന്ന ഇടക്കാല സ്റ്റേയും ഇതോടെ നീങ്ങി. ഏറെ നാള്‍ വൈകിയാണ് കേസിലെ പ്രതിയായ ഡികെ ശിവകുമാര്‍ സി ബി ഐയുടെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ഹര്‍ജി സമര്‍പ്പിച്ചതെന്നും സി ബി ഐയുടെ ഭൂരിഭാഗം അന്വേഷണങ്ങളും ഇതിനകം പൂര്‍ത്തിയായെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് കെ നടരാജനായിരുന്നു കര്‍ണാടക പി സി സി അധ്യക്ഷന്റെ ഹര്‍ജി പരിഗണിച്ചിരുന്നത്. 2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ശിവകുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് കാട്ടി 2020 ഒക്ടോബര്‍ 3നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

2013 ഏപ്രിലില്‍ 33.92 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്ന ശിവകുമാറിന്റെയും കുടുംബത്തിന്റെയും ആസ്തി 2018 ആയപ്പോഴേക്കും 162.53 കോടിയായി ഉയര്‍ന്നു. ഈ കാലയളവില്‍ ഇവരുടെ വസ്തുവകകളുടെ മൂല്യത്തില്‍ 128.6 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.