കേരളത്തിലെ ആദ്യ സ്‌പൈസസ് പാർക്ക് പ്രവർത്തനം തുടങ്ങി

കേരളത്തിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് മാത്രമായുള്ള ആദ്യ വ്യവസായ പാർക്ക് ഇടുക്കിയിൽ പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ ആദ്യ ആധുനിക വ്യവസായ പാർക്ക് കൂടിയാണിത്. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിൽ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉൽപാദനവും വിപണനവും ലക്ഷ്യമിട്ടുകൊണ്ടാണ് 20 ഏക്കറിൽ ആരംഭിച്ച കിൻഫ്ര സ്പൈസസ് പാർക്ക്.
കിൻഫ്ര സ്പൈസസ് പാർക്കിന്റെ ആദ്യഘട്ടത്തിന് പുറമെ രണ്ടാം ഘട്ടവും വളരെ പെട്ടെന്ന് തന്നെ നിർമ്മാണം തുടങ്ങുമെന്ന് സർക്കാർ വ്യക്തമാക്കി.
സ്പൈസസ് പാർക്കും അതിന്റെ രണ്ടാം ഘട്ടവും ഇടുക്കിക്ക് വലിയ മുന്നേറ്റം സാധ്യമാക്കും. ഇതിനോടകം നിരവധി സംരംഭങ്ങൾ പാർക്കിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
വ്യവസായ രംഗത്ത് നേട്ടങ്ങൾ കൈവരിക്കുന്ന കേരളത്തിനൊപ്പം ഇടുക്കിയും കുതിക്കുകയാണ്. സംരംഭകരുടെ കൂടി അഭിപ്രായം തേടുന്നതിനും പ്രശ്ങ്ങൾ മനസിലാക്കുന്നതിനും ഇടുക്കിയിൽ നടത്താനിരുന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടി ദിവസം യുഡിഎഫ് ഹർത്താലിനെ തുടർന്ന് നടന്നില്ല. എങ്കിലും ജില്ലയ്ക്കാവശ്യമായ വികസന പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തുവരികയാണെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
