പാലസ്തീനുള്ള മാനുഷിക സഹായം തുടരും; ഗാസയിലെ ആശുപത്രിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ ഗാസയിലെ അല്‍ അഹ്‌ലി ആശുപത്രിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലസ്തീൻ പ്രസിഡന്റിനോട് സംസാരിച്ച നരേന്ദ്ര മോദി മേഖലയിലെ സുരക്ഷാ സ്ഥിതിയിലും ഭീകരവാദത്തിലും മോദി ആശങ്ക അറിയിച്ചു. പാലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് നരേന്ദ്രമോദി വ്യക്തമാക്കി.
ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാലമായ നിലപാടാണ് ആവര്‍ത്തിച്ചതെന്നും നരേന്ദ്ര മോദി സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി സംസാരിച്ചതായും എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. അതേ സമയം ഗാസയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടനെ നാട്ടിലെത്തിക്കാന്‍ സാധിക്കുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
വെസ്റ്റ് ബാങ്കില്‍ കുടുങ്ങിയ ഒരാള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരെ അനുകൂലമായ സാഹചര്യത്തില്‍ തിരികെ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. പാലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് ആവശ്യമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ച് നില്‍ക്കുന്നതായും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
അഞ്ചു വിമാനങ്ങളിലായി നിലവിൽ 1200 പേരെയാണ് ഇന്ത്യ ഇസ്രയേലിൽ നിന്ന് ഒഴിപ്പിച്ചത്. ഇതിൽ 18 നേപ്പാൾ സ്വദേശികളുമുണ്ട്.
Spoke to the President of the Palestinian Authority H.E. Mahmoud Abbas. Conveyed my condolences at the loss of civilian lives at the Al Ahli Hospital in Gaza. We will continue to send humanitarian assistance for the Palestinian people. Shared our deep concern at the terrorism,…
— Narendra Modi (@narendramodi) October 19, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
