ഇസ്രായേല്‍ ആക്രമണം: ഹമാസ് സുരക്ഷാ സേന നേതാവ് ജിഹാദ് മെഹ്‌സിൻ കൊല്ലപ്പെട്ടു

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് സുരക്ഷാ സേന നേതാവ് ജിഹാദ് മെഹ്സിന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗം ജമീലാ അല്‍ ശന്‍ത്വിയും കൊല്ലപ്പെട്ടു. ഹമാസ് സഹസ്ഥാപകന്‍ അബ്ദുല്‍ അസീസ് അല്‍ റാത്തിസിയുടെ ഭാര്യയാണ് ജമീലാ അല്‍ ശന്‍ത്വി.
എന്നാല്‍ ഇതുവരെ ഹമാസിന്റെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഗാസയിലെ ഇസ്രായേലിന്റെ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഏഴു പേര്‍ കുട്ടികളാണ്. റഫ അതിര്‍ത്തി നാളെ തുറക്കുമെന്ന റിപ്പോര്‍ട്ട് വരുന്നുണ്ട്. റഫ അതിര്‍ത്തി തുറക്കുകയാണെങ്കില്‍ 20 ട്രെക്കുകള്‍ മാത്രമേ അനുവദിക്കുകയുള്ളു.
പൂര്‍ണമായി നിരീക്ഷിച്ചതിന് ശേഷമാണ് ട്രെക്കുകള്‍ കടത്തി വിടുക. കൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കളും മരുന്നകളും ഒരു നിലക്കും ഹമാസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് കൈമാറാൻ പാടില്ലെന്നതുള്‍പ്പടെ ചില വ്യവസ്ഥകള്‍ ഇസ്രായേല്‍ മുന്നോട്ട് വെച്ചു. 150 ലധികം ട്രക്കുകളാണ് റഫ അതിര്‍ത്തിക്ക് പുറത്തുള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
