Follow the News Bengaluru channel on WhatsApp

എംടിക്ക് കേരള നിയമസഭാ പുരസ്കാരം

സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്‌ക്ക്‌ ഏർപ്പെടുത്തിയ നിയമസഭാ അവാർഡ്‌ എംടി വാസുദേവൻ നായർക്ക്‌. ഒരുലക്ഷം രൂപയും ശിൽപ്പവവും പ്രശസ്‌തപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. നവംബർ രണ്ടിന്‌ രണ്ടാമത്‌ നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ്‌ സമ്മാനിക്കുമെന്ന്‌ സ്‌പീക്കർ എഎൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അശോകന്‍ ചരുവില്‍, പ്രിയ കെ നായര്‍, നിയമസഭാ സെക്രട്ടറി എഎം ബഷീര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാവിനെ തീരുമാനിച്ചത്.

നവംബര്‍ 1 മുതല്‍ 7 വരെ നിയമസഭാ സമുച്ചയത്തിലാണ് അന്താരാഷ്‌ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. നവംബര്‍ 2ന് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വെച്ച് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടും. പെരുമാള്‍ മുരുകന്‍, ഷബ്നം ഹഷ്മി, ശശി തരൂര്‍, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, എം മുകുന്ദന്‍, ആനന്ദ് നീലകണ്ഠന്‍, സച്ചിദാനന്ദന്‍, പ്രൊഫ. വി മധുസൂദനന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, മീന കന്ദസ്വാമി, അനിത നായര്‍, പ്രഭാവര്‍മ, കെ ആര്‍ മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രന്‍, പറക്കാല പ്രഭാകര്‍, സുനില്‍ പി ഇളയിടം, പി എഫ് മാത്യൂസ്, മധുപാല്‍, ഡോ. മനു ബാലിഗര്‍, ആഷാ മേനോന്‍, എന്‍ ഇ സുധീര്‍, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സി വി ബാലകൃഷ്ണന്‍ തുടങ്ങിയ സാഹിത്യ-സാംസ്കാരിക പ്രമുഖർ പങ്കെടുക്കുന്ന സദസ്സുകളുമുണ്ടാകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.