കർണാടകയിൽ 400 ഗ്രാമന്യായാലയങ്ങൾ ആരംഭിക്കും

ബെംഗളൂരു: കർണാടകയിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ 400 ഗ്രാമന്യായാലയങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പ്രാദേശികമായ തർക്കങ്ങളും നിയമപ്രശ്‌നങ്ങളും പ്രാദേശികമായി തന്നെ പരിഹരിക്കുന്നതിനായാണിത്.
100 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പായാൽ ഭരണപരമായ വലിയ നേട്ടമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, നിയമമന്ത്രി എച്ച്.കെ. പാട്ടീൽ എന്നിവർ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, റവന്യൂ സെക്രട്ടറി എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 8000-ത്തിലധികം ഗ്രാമപഞ്ചായത്തുകൾ ഉണ്ട്. ഇവിടങ്ങളിൽ പ്രശ്നപരിഹാരത്തിനായി ഓരോ പഞ്ചായത്തിനും ഒരു കോടതി ലഭ്യമാകാൻ വർഷങ്ങളെടുക്കും.
ഇതോടെയാണ് ഗ്രാമന്യായാലയങ്ങൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഗ്രാമ ന്യായാലയങ്ങൾ ആരംഭിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ 89 ഗ്രാമ ന്യായാലയങ്ങളും രാജസ്ഥാനിൽ 45 ഉം ഉത്തർപ്രദേശിൽ 44 ഉം കേരളത്തിൽ 30 ഉം മഹാരാഷ്ട്രയിൽ 23 ഉം ഒഡീഷയിൽ 19 ന്യായാലയങ്ങൾ ഉണ്ട്. ഈ സംസ്ഥാനങ്ങളിലെ മാതൃക കൃത്യമായി പഠിച്ച ശേഷമായിരിക്കും സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുകയെന്ന് സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.