കൗമാരക്കാര്‍ ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

കൗമാരക്കാരായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ലൈംഗിക ആസക്തികളും പ്രേരണകളും നിയന്ത്രിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. എതിര്‍ ലിംഗത്തിലും ഇതരലിംഗത്തിലും ഉള്ള ആളുകളുടെ അന്തസിനേയും ശരീരത്തെയും മാനിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കോടതി മുന്നോട്ടുവച്ചു.
പ്രായപൂര്‍ത്തിയാകാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് സെഷന്‍സ് കോടതി കാമുകനെ കോടതി ശിക്ഷിച്ചിരുന്നു. ഈ കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ച കീഴ്‌കോടതി വിധി ഹൈക്കോടതി റദ്ദാക്കി.
കൗമാരക്കാരായ പെണ്‍കുട്ടികള്‍ ലൈംഗിക പ്രേരണ നിയന്ത്രിക്കണം. രണ്ട് മിനിറ്റ് നേരത്തെ ലൈംഗികാനന്ദത്തിന് അവള്‍ വഴങ്ങുമ്പോൾ സമൂഹത്തിന്റെ കണ്ണില്‍ അവളാണ് പ്രതി. അന്തസ്സും ആത്മാഭിമാനവും പെണ്‍കുട്ടികള്‍ സംരക്ഷിക്കണം. കൗമാരക്കാരായ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെയും അവരുടെ അന്തസ്സിനെയും സ്വകാര്യതയെയും പെണ്‍കുട്ടികള്‍ക്ക് സ്വന്തം ശരീരത്തിന്മേലുള്ള അവകാശത്തെയും ബഹുമാനിക്കണം” എന്നാണ് കോടതി പറഞ്ഞത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സെഷന്‍സ് കോടതി 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെതിരെ കൗമാരക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. താനും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നുവെന്നും ഇരുവര്‍ക്കുമിടയില്‍ സമ്മതത്തോടെ നടന്ന ലൈംഗികബന്ധം ബലാത്സംഗം അല്ലെന്നും ആണ്‍കുട്ടി വാദിച്ചു.
പെണ്‍കുട്ടിയും സമാന മൊഴി നല്‍കി. ഇതോടെ ആണ്‍കുട്ടിയെ ഹൈക്കോടതി വെറുതെ വിട്ടു. 16-18 വയസ് പ്രായമുള്ള കുട്ടികള്‍ തമ്മിലുള്ള ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പോക്‌സോ നിയമം ബാധകമല്ലെന്ന വാദം അംഗീകരിച്ചാണ് ആണ്‍കുട്ടിയെ ഹൈക്കോടതി വെറുതെവിട്ടത്.
ജസ്റ്റിസുമാരായ ചിത്തരഞ്ജൻ, പാര്‍ത്ഥ സാരഥി സെൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്‍റേതാണ് വിധി. കൌമാരക്കാരുടെ ലൈംഗികബന്ധം കാരണമുണ്ടാകുന്ന നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാൻ സ്കൂളുകളില്‍ സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
