പർപ്പിൾ ലൈനിലെ പുതിയ പാതകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിലെ പുതുതായി തുറന്ന രണ്ട് പാതകളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു. ബൈയ്യപ്പനഹള്ളി- കെ.ആർ. പുരം, കെംഗേരി – ചല്ലഘട്ട പാതകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. രാജ്യത്തെ മെട്രോയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനോടൊപ്പമാണ് പർപ്പിൾ ലൈൻ പാതകളുടെയും ഉദ്ഘാടനം ചെയ്തത്.
ഒക്‌ടോബർ ഒമ്പത് മുതൽ ഇരുപാതകളിലൂടെയുമുള്ള മെട്രോ സർവീസുകൾ ആരംഭിച്ചിരുന്നു. പാതകളുടെ മുഴുവൻ പണിപൂർത്തിയായിട്ടും ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധമുയർന്നതോടെയാണ് പുതിയ പാതകളിലൂടെ മെട്രോ സർവീസുകൾ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളില്ലാതെ തുടങ്ങാൻ അധികൃതർ തീരുമാനിച്ചത്.
പുതുതായി സർവീസ് ആരംഭിച്ച ഇരുപാതകളും മെട്രോ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്നും ലക്ഷക്കണക്കിന് യാത്രക്കാർക്ക് പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കെ.ആർ. പുരം, കെംഗേരി ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ തത്സമയം ചടങ്ങ് വീക്ഷിക്കാനുള്ള സൗകര്യവുമൊരുക്കിയിരുന്നു. ഇരുപാതകളും തുറന്നതോടെ പ്രതിദിന മെട്രോ യാത്രക്കാരുടെ എണ്ണം അഞ്ച് ലക്ഷത്തിൽ നിന്നും 7 ലക്ഷത്തോളം വർധിച്ചിട്ടുണ്ട്.
By the first half of next year, Bengaluru Metro Rail Corporation Ltd (BMRCL) will have two more fully operational lines under its belt.
Read more about it 👇https://t.co/pxpi6YErsd#BMRCL #BengaluruMetro
— Moneycontrol (@moneycontrolcom) October 20, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.