ബിജെപി-ജെഡിഎസ് സഖ്യത്തെ സിപിഎം പിന്തുണച്ചെന്ന് പറഞ്ഞിട്ടില്ല; പ്രസ്താവനയില്‍ വിശദീകരണവുമായി ദേവഗൗഡ

ബെംഗളൂരു: കര്‍ണാടകയിൽ ബിജെപിയുമായി ജെഡിഎസ് സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയാണെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ജെഡിഎസ് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ. ‘‘സിപിഎമ്മിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനയിൽ ചില ആശയക്കുഴപ്പം സംഭവിച്ചു. എന്റെ കമ്യൂണിസ്റ്റ് സുഹൃത്തുക്കൾ ഞാൻ പറഞ്ഞതോ അല്ലെങ്കിൽ അതിന്റെ സാഹചര്യമോ മനസ്സിലാക്കിയില്ല. ബിജെപി-ജെഡിഎസ് സഖ്യത്തെ കേരളത്തിലെ സിപിഎം പിന്തുണയ്ക്കുമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല.’’ ദേവഗൗഡ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ബിജെപിയുമായുള്ള സഖ്യത്തിന് ശേഷം കർണാടകയ്ക്ക് പുറത്തുള്ള ഘടകങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. കേരളത്തിൽ എന്റെ പാർട്ടി എൽഡിഎഫ് സർക്കാരിനൊപ്പം ഒന്നിച്ച് പോവുകയാണെന്ന് മാത്രമാണ് പറഞ്ഞത്- ദേവഗൗഡ പറഞ്ഞു.
അതേസമയം, ബിജെപിയുമായി ജെഡിഎസ് സഖ്യം രൂപീകരിച്ചത് തന്റെ സമ്മതത്തോടെയായിരുന്നു എന്ന ദേവഗൗഡയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണ്. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ദേവഗൗഡ വിശദീകരണവുമായി രംഗത്തെത്തിയത്.
There is some confusion about my statement on the CPM. My Communist friends do not seem to have followed what I said nor the context in which I said. I never said the CPM in Kerala supports the BJP-JDS alliance. I only said my party unit in Kerala is getting along with 1/2
— H D Deve Gowda (@H_D_Devegowda) October 20, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.