ക്രിക്കറ്റ് ലോകകപ്പ് മത്സരം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ബെംഗളൂരു: ഐസിസി ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് കണക്കിലെടുത്ത്, ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ലോകകപ്പിലെ നാല് മത്സരങ്ങൾ നഗരത്തിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഒക്‌ടോബർ 26, നവംബർ 4, നവംബർ 9, നവംബർ 12 തീയതികളിൽ രാവിലെ 7 മുതൽ രാത്രി 11 വരെയാണ് ഗതാഗതം നിയന്ത്രിക്കുക. ക്വീൻസ് റോഡ്, എംജി റോഡ്, രാജ്ഭവൻ റോഡ്, സെൻട്രൽ സ്ട്രീറ്റ്, കബ്ബൺ റോഡ്, സെന്റ് മാർക്ക്സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, ഡോ.ബി.ആർ. അംബേദ്കർ റോഡ്, ലാവെല്ലെ റോഡ്, വിതുൽ മല്യ റോഡ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതം പൂർണമായും നിയന്ത്രിക്കും. ഈ റൂട്ടിൽ സഞ്ചരിക്കുന്നവർ ബദൽ റോഡുകൾ തിരഞ്ഞെടുക്കണമെന്ന് സിറ്റി ട്രാഫിക് പോലീസ് നിർദേശിച്ചു.
മത്സരം കാണാൻ എത്തുന്നവർക്കായി കിംഗ്സ് റോഡ്, യുബി സിറ്റി പാർക്കിംഗ് ഏരിയ, ശിവാജിനഗർ ബിഎംടിസി ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സൗജന്യ വാഹന പാർക്കിംഗ് സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ പണമടച്ചുള്ള പാർക്കിംഗ് സൗകര്യവും ലഭ്യമാകും. സുരക്ഷയുടെ കാര്യത്തിൽ എല്ലാവിധ മുൻകരുതൽ നടപടികളും നഗരത്തിൽ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. സ്‌റ്റേഡിയത്തിന്റെ പരിസരത്ത് ശക്തമായ പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്‌റ്റേഡിയത്തിനുള്ളിലെ ഗാലറികളിലും ഗ്രൗണ്ടിലുടനീളവും ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കാൻ 700-ലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അഡീഷണൽ പോലീസ് കമ്മീഷണർ സതീഷ് കുമാറും സെൻട്രൽ ഡിവിഷൻ ഡിസിപി ടി.എച്ച്. ശേഖറുമാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.