വാച്ചാത്തി സംഭവം സിനിമയാകുന്നു; സംവിധായികയായി രോഹിണി

വീരപ്പന്‍ വേട്ടയുടെ മറവില്‍ ഭരണകൂട ഭീകരത അരങ്ങേറിയ വാച്ചാത്തി സംഭവം തമിഴില്‍ സിനിമയാകുന്നു. സിനിമാനടി കൂടിയായ രോഹിണിയാണ് ചിത്രത്തിന്റെ സംവിധാനം. പ്രമുഖ തമിഴ് സാഹിത്യകാരനും തമിഴ്‌നാട് മുര്‍പോക്ക് എഴുത്തോളര്‍ കലൈഞ്ജര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ ആദവന്‍ ദീക്ഷണ്യയാണ് തിരക്കഥയൊരുക്കുന്നത്. ചിത്രീകരണം ഇതുവരെയും ആരംഭിച്ചിട്ടില്ല. ജയലളിത സര്‍ക്കാര്‍ ഒരു ആദിവാസി ഗ്രാമത്തോട് ചെയ്ത ക്രൂരതയും അതിന് ഇരയായ സ്ത്രീകള്‍ നടത്തിയ ചെറുത്തു നില്‍പ്പുമാണ് സിനിമയുടെ ഉള്ളടക്കം.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും ഭീകരമായ ഭരണകൂടവേട്ടകളിലൊന്നായിരുന്നു വാച്ചാത്തിയില്‍ അരങ്ങേറിയത്. 1992 ജൂണ്‍ 20ന് വീരപ്പന്‍ വേട്ടയുടെ മറവില്‍ വാച്ചാത്തിയില്‍ ആദിവാസി ഗ്രാമത്തിലേക്ക് വനംവകുപ്പിലെയും പൊലീസിലെയും 269 ഉദ്യോഗസ്ഥര്‍ സായുധരായി പാഞ്ഞെത്തി. കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിക്കുകയും 154 ഓളം വീടുകള്‍ ചുട്ടെരിക്കുകയും ചെയ്തു. വളര്‍ത്തുമൃഗങ്ങളെയും ചുട്ടുകൊന്നു. സ്ത്രീകൾ കൂട്ടബലാല്‍സംഗം ചെയ്തു. രണ്ട് ദിവസത്തോളം അവിടെ തങ്ങിയ ഉദ്യോഗസ്ഥ സംഘം ആ ഗ്രാമത്തെ അഗ്നിക്കിരയാക്കി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 133 ഗ്രാമീണരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.
ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ ഓടി രക്ഷപ്പെട്ട് ദിവസങ്ങളോളം കാട്ടില്‍ കഴിഞ്ഞ ഗ്രാമീണര്‍ വഴിയാണ് ഈ ക്രൂരതകളുടെ വിവരങ്ങള്‍ പുറത്തറിയുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് മദ്രാസ് ഹൈക്കോടതി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ ശിക്ഷ ശരിവെച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.