ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യയ്ക്ക് നാലാം ജയം

പൂനെ: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യയ്ക്ക് നാലാം ജയം. ഏഴ് വിക്കറ്റിനാണ് ബംഗ്ലാ കടുവകളെ ഇന്ത്യ തുരത്തിയത്. 257 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 41.3 ഓവറിൽ ലക്ഷ്യത്തിലെത്തി. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശിന്റേത് ബാറ്റ് ചെയ്യാനുള്ള തീരുമാനമായിരുന്നു. ആദ്യ അഞ്ച് ഓവറിൽ 10 റൺസ് മാത്രമാണ് ബംഗ്ലാദേശ് സ്കോർ ചെയ്തത്. എന്നാൽ പിന്നീട് ട്രാക്കിലേക്ക് വന്ന ബംഗ്ലാദേശ് ഓപ്പണർമാർ അടിച്ചു തകർത്തു
ലോക ക്രിക്കറ്റില്‍ ഒരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ എഴുതി ചേര്‍ത്താണ് കോഹ്ലി ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന താരം ഏകദിന കരിയറിലെ 48-ാം സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ബംഗ്ലാദേശിനായി മെഹ്ദി ഹസൻ മിറാസ് രണ്ടു വിക്കറ്റും ഹസന്‍ മഹ്മൂദ് ഒരു വിക്കറ്റും നേടി.
25,957 റണ്‍സെന്ന മഹേലയുടെറെക്കോര്‍ഡ് മറികടന്ന താരം 26,0000 അന്താരാഷ്‌ട്ര റണ്‍സെന്ന റെക്കോര്‍ഡും കൈയെത്തിപ്പിടിച്ചു. 41.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയം കൊയ്തത്. 48-ാം സെഞ്ച്വറി പൂർത്തിയാക്കിയ താരത്തിന് ഇനി സച്ചിന്റെ റെക്കോർഡിനൊപ്പമെത്താൻ ഒരു ശതകം അകലമെയുള്ളു. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 78-ാം സെഞ്ച്വറിയാണ് കോഹ്ലി ഇന്ന് പൂർത്തിയാക്കിയത്.മറുപടി പറഞ്ഞ ഇന്ത്യ അനായാസം വിജയത്തിലേക്ക് നീങ്ങി. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലിനും ബംഗ്ലാദേശ് ബൗളർമാർ വെല്ലുവിളി ആയതേയില്ല. രോഹിത് ശർമ്മ 48ഉം ഗുഭ്മാൻ ഗിൽ 52ഉം റൺസെടുത്തു. ഇരുവരും പുറത്തായെങ്കിലും വിരാട് കോഹ്‌ലിയെ തടയാൻ ആകുമായിരുന്നില്ല. ഇടയ്ക്ക് 18 റൺസെടുത്ത ശ്രേയസ് അയ്യരുടെ വിക്കറ്റെടുക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.