ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം; 13 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 21 മാധ്യമപ്രവര്‍ത്തകര്‍

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ 13 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 21 മാധ്യമപ്രവര്‍ത്തകര്‍. 2001ന് ശേഷം പശ്ചിമേഷ്യയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവത്തകരുടെ എണ്ണത്തേക്കാള്‍ അധികമാണ് 13 ദിവസത്തെ കണക്കെന്ന് ആഗോള മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്‌സ് പറഞ്ഞു.
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്‌സ്. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 21 മാധ്യമപ്രവത്തകരാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളിലാണ് ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായത്.
പലസ്തീന്‍, ഇസ്രയേല്‍, ലബനന്‍ സ്വദേശികളായ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പ്രതിസന്ധി ഘട്ടങ്ങളില്‍ സുപ്രധാന ജോലി ചെയ്യുന്ന സാധാരക്കാരാണ് മാധ്യമപ്രവത്തകരെന്നും അവരെ ലക്ഷ്യം വയ്ക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം തെക്കന്‍ ഗാസ മുനമ്പില്‍ നടന്ന വ്യോമാക്രമണത്തില്‍ ഫ്രീലാന്‍സ് ജേണലിസ്റ്റായ അസദ് ഷംലാഖും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒമ്പത് അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.