ദസറ; നെയ്ത്തുകാർക്ക് 250 യുണിറ്റ് സൗജന്യ വൈദ്യുതി അനുവദിച്ചു

ബെംഗളൂരു: മൈസൂരു ദസറയോടനുബന്ധിച്ച് സംസ്ഥാനത്തെ നെയ്ത്തുകാർക്ക് 250 യൂണിറ്റ് സൗജന്യ വൈദ്യുതി അനുവദിച്ച് കർണാടക സർക്കാർ. ഏകദേശം 45,000 നെയ്ത്തുകാരുടെ കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്ന് ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി ശിവാനന്ദ പാട്ടീൽ പറഞ്ഞു. സംസ്ഥാനത്തെ നെയ്ത്തുകാരുടെ സാമ്പത്തിക ഉന്നമനത്തിനും സ്വയംപര്യാപ്തതയ്ക്കും പിന്തുണ നൽകുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ഇതിനു പുറമെ 20 എച്ച്‌പി വരെ ശേഷിയുള്ള 500 യൂണിറ്റ് പവർ ലൂമുകൾ നെയ്ത്തുകാർക്ക് സൗജന്യമായി നൽകാനും സർക്കാർ തീരുമാനമായി. ഇവയുടെ പ്രതിമാസം നിരക്ക് 1.25 ആയി നിശ്ചയിച്ചിരിക്കുന്നതായും ഇത് ചെറുതും വലുതുമായ നെയ്ത്തുകാർക്ക് പ്രയോജനകരമാണെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിന് സർക്കാരിന് ഏകദേശം 140 കോടി രൂപ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.