പുതിയതായി 5675 ബസുകൾ വാങ്ങാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: സംസ്ഥാനത്ത് പുതുതായി 5675 വാങ്ങാനൊരുങ്ങി കർണാടക ആർടിസി. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി വിജയമായതോടെ ആർടിസി ബസുകളിൽ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് പരിഹരിക്കാനാണ് കൂടുതൽ ബസുകൾ വാങ്ങുന്നതെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി അറിയിച്ചു.
നടപ്പ് സാമ്പത്തിക വർഷം ഇതിനായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഗതാഗത വകുപ്പിന്റെ അവലോകന യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ശക്തി യോജന നടപ്പാക്കിയതിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടായതായി മന്ത്രി പറഞ്ഞു.
യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിന് അധിക ഷെഡ്യൂളുകൾ കൂട്ടിച്ചേർക്കാനും നിലവിലുള്ള ബസ് സർവീസുകൾ വിപുലീകരിക്കാനും യോഗത്തിൽ മന്ത്രി നിർദേശിച്ചു.
ഗതാഗത വകുപ്പ് രാമലിംഗ റെഡ്ഡി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഗോവിന്ദരാജു, നസീർ അഹമ്മദ്, ധനകാര്യ വകുപ്പ് സെക്രട്ടറി പി. സി. ജാഫർ, ഗതാഗത വകുപ്പ് സെക്രട്ടറി എൻ. വി. പ്രസാദ്, എല്ലാ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെയും മാനേജിംഗ് ഡയറക്ടർമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
