മുഖ്യമന്ത്രിക്കെതിരെ ആക്ഷേപകരമായ പോസ്റ്ററുകൾ പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്തു

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ആക്ഷേപകരമായ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്തു. കോൺഗ്രസ് വക്താവ് സൂര്യ മുകുന്ദരാജാണ് നഗരത്തിലെ ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മൈസൂരു ദസറ ആഘോഷങ്ങൾക്കും എതിരെ ആക്ഷേപകരമായ പോസ്റ്ററുകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് തുമകുരു സ്വദേശി ശ്രീനിവാസമൂർത്തിക്കെതിരെയാണ് കേസെടുത്തത്.
‘ഹിന്ദുസ്ഥാനി സേന’ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇത്തരം പോസ്റ്ററുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹിന്ദു പുരാണപ്രകാരം അസുരരാജാവായ മഹിഷാസുരന്റെ ശരീരത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖം മോർഫ് ചെയ്താണ് പോസ്റ്ററുകൾ പ്രചരിപ്പിച്ചത്.
കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ലീഗൽ സെൽ ജനറൽ സെക്രട്ടറി കൂടിയായ സൂര്യ മുകുന്ദരാജ് പരാതിയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.