Follow the News Bengaluru channel on WhatsApp

നവംബര്‍ ഒന്ന് മുതല്‍ ബസ്സുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം; പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകള്‍

നവംബര്‍ ഒന്ന് മുതല്‍ ബസ്സുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കാനുളള സര്‍ക്കാര്‍ നടപടിക്ക് എതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകള്‍. സര്‍ക്കാര്‍ നിലപാടിനെതിരെ സമരപരിപാടികള്‍ ആലോചിക്കുന്നതിനായി ഉടമകളുടെ കൂട്ടായ്മ യോഗം ഈ മാസം 25ന് ചേരുമെന്നും ചുരുങ്ങിയ ദിവസങ്ങള്‍ക്കകം തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് അപ്രായോഗികകമാണെന്നും ബസ് ഉടമകള്‍ പറഞ്ഞു.

വര്‍ഷങ്ങളായി ബസ്സുടമകള്‍ ആവശ്യപ്പെടുന്ന വിദ്യാര്‍ഥികളുടെ യാത്ര കണ്‍സഷൻ സംബന്ധിച്ച ആവശ്യം സര്‍ക്കാര്‍ ഇനിയും അംഗീകരിച്ചിട്ടില്ല. ഇപ്പോള്‍ സര്‍ക്കാര്‍ വിവരിച്ചിരിക്കുന്ന നിലപാടിനോട് ഒരു നിലക്കും ബസ്സുടമകള്‍ക്കും തൊഴിലാളികള്‍ക്കും യോജിക്കാനാകില്ല എന്നും നവംബര്‍ ഒന്നിനു മുമ്പ് സംസ്ഥാനത്തെ മുഴുവൻ ബസ്സുകളിലും ക്യാമറ സ്ഥാപിക്കലും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കലും പ്രായോഗികമല്ലെന്നുമാണ് സംഘടനകളുടെ നിലപാട്.

ബസ് വ്യവസായത്തെ തകര്‍ക്കാൻ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനായി സമരപരിപാടികളുടെ ആലോചനയോഗം മാസം 25ന് തിരുവനന്തപുരത്ത് ചേരും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.