ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയോട് തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. 400 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 170 റൺസിന് പുറത്തായതോടെ 229 റൺസിന്റെ കൂറ്റൻ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
ഒമ്പതാം വിക്കറ്റിൽ ഒത്തുകൂടിയ ഗസ് അറ്റ്കിൻസണ്‍ (25 പന്തിൽ 35), മാർക്ക് വുഡ് (17 പന്തിൽ 43) എന്നിവരാണ് 100ൽ താഴേ റൺസിന് ഒതുങ്ങേണ്ട ഇംഗ്ലണ്ടിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. അമിതഭാരവുമായി കളത്തിലിറങ്ങിയ ഓപ്പണർ ജോണി ബെയർസ്റ്റോ (12 പന്തിൽ 10), ഡേവിഡ് മലാൻ (11 പന്തിൽ 6) എന്നിവർ തുടക്കത്തിൽ തന്നെ കൂടാരം കയറി.
പിന്നീടെത്തിയ ജോ റൂട്ട് (6 പന്തിൽ 2), ബെൻ സ്‌റ്റോക്‌സ് (8 പന്തിൽ 5), ക്യാപ്റ്റൻ ജോസ് ബട്ട്ലർ (7 പന്തിൽ 15), ഹാരി ബ്രൂക്ക് ( 25 പന്തിൽ 17), ആദിൽ റാഷിദ് (14 പന്തിൽ 10) ഡേവിഡ് വില്ലി (12 പന്തിൽ 12) എന്നിവർ കൃത്യമായ ഇടവേളകളിൽ തിരികെ കയറി. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാൾഡ് കോറ്റ്‌സി മൂന്ന് വിക്കറ്റും മാർകോ ജാൻസനും ലുംഗി എൻഗിഡിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തില്‍ 399 റണ്‍സാണ് അടിച്ചു കൂട്ടിയത്. സെഞ്ചറി നേടിയ ഹെൻറിച്ച് ക്ലാസനും (67 പന്തിൽ 109), അർധ സെഞ്ചറി നേടിയ മാർകോ ജാൻസനും (42 പന്തിൽ പുറത്താകാതെ 75) ആണ് ടീമിന് കൂറ്റൻ റൺസ് സമ്മാനിച്ചത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 151 റൺസാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ സ്കോർ 394ൽ നിൽക്കേയാണ് ക്ലാസൻ പുറത്തായത്.
ആദ്യ ഓവറിൽ തന്നെ ഓപ്പണർ ക്വിന്റന്‍ ഡികോക്കിന്റെ (2 പന്തിൽ 4) വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക കളി ആരംഭിച്ചത്. എന്നാൽ പിന്നീട് കളത്തിലിറങ്ങിയ റീസ ഹെൻഡ്രിക്സ് (75 പന്തിൽ 85) പ്രതീക്ഷ കാത്തു. വാൻഡർ ഡസൻ (61 പന്തിൽ 60) ക്യാപ്റ്റൻ എയ്ഡൻ മാർക്രം (44 പന്തിൽ 42) എന്നിവരും തിളങ്ങി. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അറ്റ്കിന്‍സണും ആദില്‍ റഷീദും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.