Follow News Bengaluru on Google news

വിവാദ എംഎല്‍എ രാജ സിംഗിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ബിജെപി

തെലങ്കാന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഗോഷാമഹല്‍ എംഎല്‍എ ടി. രാജ സിംഗിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ബിജെപി. പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുന്നതിന് തൊട്ടുമുമ്പാണ് ബിജെപിയുടെ നീക്കം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് അറസ്റ്റിലായതിന് ശേഷമാണ് രാജ സിംഗിനെ ബി ജെ പി സസ്പെന്‍ഡ് ചെയ്തതിരുന്നു.

ഈ വിഷയത്തിൽ രാജാ സിംഗ് നല്‍കിയ മറുപടിയും വിശദീകരണവും കമ്മിറ്റി പരിഗണിച്ചിട്ടുണ്ടെന്ന് ബിജെപിയുടെ കേന്ദ്ര അച്ചടക്ക സമിതി അംഗം സെക്രട്ടറി ഓം പഥക് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കാന്‍ സമിതി തീരുമാനിച്ചത്.

നൂപുര്‍ ശര്‍മ്മ വിവാദം കൊടുമ്പിരിക്കൊണ്ട സമയത്തായിരുന്നു രാജ സിംഗിന്റേയും പ്രസ്താവന പുറത്ത് വന്നത്. വിഷയത്തില്‍ മറ്റ് പല രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചതോടെ കേന്ദ്രസര്‍ക്കാരും സമ്മര്‍ദത്തിലായിരുന്നു. ഇതോടെയാണ് രാജ സിംഗിനെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം സിംഗിന്റെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് 2022 നവംബറില്‍ രാജ സിംഗ് ജയില്‍ മോചിതനായി.

നേരത്തെ പല ഹിന്ദു സംഘടനകളും സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ 2023-ലെ തിരഞ്ഞെടുപ്പില്‍ ബിജെപി തനിക്ക് ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ഹിന്ദു സമൂഹത്തെ സേവിക്കുമെന്ന് പ്രഖ്യാപിച്ച് സിംഗ് രംഗത്തെത്തിയിരുന്നു.

നിലവിൽ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ രാജ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും നന്ദി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.