ന്യൂസിലാൻഡിനെ തകർത്ത് ഇന്ത്യയ്ക്ക് മിന്നും വിജയം

ന്യൂസിലാൻഡിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. അത്യന്തം ആവേശകരമായ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 2003 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തുന്നത്.
തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ ലോകകപ്പ് പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യക്കായി വിരാട് കോഹ്ലിയാണ് ബാറ്റിംഗിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ബോളിങ്ങിൽ മുഹമ്മദ് ഷമി ഒരു വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇതോടെ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കി.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാൻഡ് ഇന്നിങ്സിന്റെ ആദ്യ സമയങ്ങളിൽ ഇന്ത്യൻ പേസർമാർ മികവ് പുലർത്തി. ഓപ്പൺമാരായ കോൺവെയെയും(0) യങ്ങിനെയും(17) തുടക്കത്തിൽ തന്നെ പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ പിന്നീട് മൂന്നാം വിക്കറ്റിൽ രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ന്യൂസിലാൻഡിനായി കെട്ടിപ്പടുക്കുകയായിരുന്നു.
ഒരു വശത്ത് വിരാട് കോഹ്ലി ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകിയത്. ജഡേജയുമൊപ്പം ചേർന്ന് ആറാം വിക്കറ്റിൽ ഒരു വെടിക്കെട്ട് കൂട്ടുകെട്ടാണ് കോഹ്ലി കെട്ടിപ്പടുത്തത്. ഇതോടെ മത്സരത്തിൽ ഇന്ത്യ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിൽ കോഹ്ലി 104 പന്തുകളിൽ 95 റൺസാണ് നേടിയത്. ജഡേജ 44 പന്തുകളിൽ 39 റൺസ് നേടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.