ലോകകപ്പ് ക്രിക്കറ്റ്; പാകിസ്ഥാനെതിരെ അട്ടിമറി വിജയം നേടി അഫ്ഗാനിസ്ഥാൻ

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ പാകിസ്ഥാനെതിരെ അട്ടിമറി വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാൻ. ഏഴ് പന്തുകൾ ശേഷിക്കെ അവസാന പന്തിൽ ഫോറടിച്ചാണ് അഫ്ഗാൻ വിജയം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 282 റൺസിന്റെ വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാൻ നേടിയെടുത്തത്. റഹ്മാനുള്ള ഗുർഭാസിന്റെയും (65) ഇബ്രാഹിം സർദാന്റെയും (87) ഓപ്പണിംഗ് കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാന് വിജയം അനായാസമാക്കി കൊടുത്തത്.
പിന്നീട് വന്ന റഹ്മത്ത് ഷായും(77) ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഷിദിയും(48) കൃത്യമായ ലക്ഷ്യബോധത്തോടെ ക്രീസിൽ നിലയുറപ്പിച്ചപ്പോൾ രണ്ടാമതും ലോകകപ്പിലെ അട്ടിമറി പോരാട്ടം തുടർക്കഥയാക്കുകയാണ് അഫ്ഗാൻ ചെയ്തത്.
ക്യാപ്റ്റൻ ബാബർ അസമിന്റെ അർദ്ധസെഞ്ച്വറിയാണ് പാകിസ്ഥാനെ മാന്യമായ സ്കോറിൽ എത്തിച്ചത്. ടൂര്‍ണമെന്റില്‍ നെതര്‍ലന്‍ഡ്‌സിനും ശ്രീലങ്കയ്ക്കുമെതിരായ വിജയങ്ങളോടെയാണ് പാകിസ്ഥാന്‍ തുടങ്ങിയത്. എന്നാൽ ഇന്നത്തെ തോൽവിയോട് കൂടി പോയന്റ് പട്ടികയിൽ താഴേയ്ക്കിറങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
