ലോകകപ്പ്; ചരിത്രനേട്ടം സ്വന്തമാക്കി ഡാരില്‍ മിച്ചല്‍

ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ഉജ്ജ്വല സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചല്‍ ചരിത്ര നേട്ടവും സ്വന്തമാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ന്യൂസിലന്‍ഡ് താരം ഇന്ത്യക്കെതിരെ ലോകകപ്പില്‍ സെഞ്ച്വറി നേടി എന്നതാണ് മിച്ചലിന്റെ തിളക്കം.
19 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ 127 പന്തില്‍ ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതം 130 റണ്‍സെടുത്താണ് മടങ്ങിയത്. 48 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ന്യൂസിലന്‍ഡ് താരം ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയത്.
1975ല്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ വച്ച് ഗ്ലെന്‍ ടെര്‍ണറാണ് ലോകകപ്പില്‍ ആദ്യമായും അവസാനമായും സെഞ്ച്വറി നേടിയ കിവി ബാറ്റര്‍. അതിനു ശേഷം ഇപ്പോള്‍ ഡാരില്‍ മിച്ചലും ചരിത്ര നേട്ടത്തിലേക്ക് സെഞ്ച്വറി പായിച്ചു. 114 റണ്‍സാണ് അന്ന് ടര്‍ണര്‍ നേടിയത്. കന്നി ലോകകപ്പ് സെഞ്ച്വറിയാണ് മിച്ചല്‍ നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ അഞ്ചാം സെഞ്ച്വറിയാണിത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.