കെഎസ്‌ആര്‍ടിസി ബസുകള്‍ ഗൂഗിള്‍ മാപ്പില്‍ കയറുന്നു; ബസുകളുടെ സമയക്രമം അറിയാൻ ഇനി വളരെ എളുപ്പം

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസുകളുടെ സമയക്രമം അറിയാൻ ഇനി ഗൂഗിള്‍ മാപ്പ് മതി. വളരെ എളുപ്പത്തില്‍ ബസുകളുടെ വരവും പോക്കും തിരിച്ചറിയുന്നതിനുള്ള പ്രത്യേക സംവിധാനമാണ് ഗൂഗിള്‍ മാപ്പില്‍ ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ തമ്പാനൂര്‍ ഡിപ്പോയിലെ ദീര്‍ഘ ദൂര കെഎസ്‌ആര്‍ടിസി ബസുകളാണ് ഗൂഗിള്‍ മാപ്പിലേക്ക് കയറുന്നത്.
വഴിയില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് മാപ്പ് നോക്കി ബസുകളുടെ സമയക്രമം അറിയനാകും. ഗൂഗിള്‍ ട്രാൻസിസ്റ്റ് സംവിധാനം വഴിയാണ് യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നത്. 1200 സൂപ്പര്‍ ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ ഷെഡ്യൂള്‍ ഗൂഗിൾ ട്രാൻസിസ്റ്റിലേക്ക് മാറ്റിക്കഴിഞ്ഞു.
ബസുകളില്‍ ജിപിഎസ് ഘടിപ്പിക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. ഇവ പ്രവര്‍ത്തന സജ്ജമായാല്‍ ബസുകളുടെ തത്സമയ യാത്രാ വിവരം (ലൈവ് ലൊക്കേഷൻ) യാത്രക്കാര്‍ക്കു പങ്കുവയ്ക്കാനാകും. സിറ്റി സര്‍ക്കുലര്‍, ബൈപ്പാസ് റൈഡറുകള്‍ എന്നിവയും ഇതിലേക്ക് എത്തിയിട്ടുണ്ട്.
മൊബൈല്‍ ആപ്പായ കെഎസ്‌ആര്‍ടിസി നിയോയില്‍ സിറ്റി സര്‍ക്കുലര്‍ ബസുകളുടെ തത്സമയ യാത്രാ വിവരങ്ങള്‍ ലഭിക്കും. ഭാവിയില്‍ ദീര്‍ഘ ദൂര ബസുകളും ഇതേ രീതിയില്‍ മൊബൈല്‍ ആപ്പിലേക്ക് എത്തും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.