നവരാത്രി ആഘോഷം; കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ പുഷ്പ രഥോത്സവം ഇന്ന്

നവരാത്രി ആഘോഷ നിറവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം. വാഗ്ദേവതയായ ദേവി മൂകാംബികയുടെ അനുഗ്രഹം നേടാനായി മലയാളികൾ ഉൾപ്പെടെ പതിനായിരങ്ങളാണ് കൊല്ലൂരിലെത്തിയത്. വിദ്യാരംഭ ചടങ്ങുകൾക്കുമായി നിരവധി പേരെത്തി.നവരാത്രി നാളിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ദേവിയുടെ പുഷ്പ രഥോത്സവം ഇന്ന് ഉച്ചയ്ക്ക് 12.20ന് നടക്കും. പുഷ്പത്താൽ അലങ്കരിച്ച രഥത്തിൽ ദേവിയെ എഴുന്നള്ളിച്ച് ക്ഷേത്രത്തിൽ പ്രദക്ഷിണം വെക്കുന്നതാണ് ചടങ്ങ്.
പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൊണ്ടാണ് ദേവിയുടെ രഥത്തിന്റെ അലങ്കാരം ഒരുക്കുന്നത്. പുഷ്പ രഥോത്സവം കാണാന്‍ ആയിരങ്ങളാണ് മൂകാംബിലെത്തിയത്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ നിരവധി പേരുടെ ഇഷ്ട സങ്കേതമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. നൃത്തം, സംഗീതം, വാദ്യകല തുടങ്ങിയ അഭ്യസിച്ച നിരവധി പേരാണ് ദിനംപ്രതി അരങ്ങേറ്റം നടത്താനായി ക്ഷേത്രത്തിലെത്തുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
