ഈരാറ്റുപേട്ടയിലെ പലസ്തീൻ ഐക്യദാർഢ്യ റാലി; പള്ളി ഇമാമും നഗരസഭ വൈസ്. ചെയർമാനും അടക്കം 20 പേർക്കെതിരെ കേസ്

ഈരാറ്റുപേട്ടയില്‍ ഹമാസിനും പലസ്തീനും അനുകൂലമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ ഇമാം അടക്കം കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.പുത്തന്‍പള്ളി ഇമാം കെ.എ. മുഹമ്മദ് നദീര്‍ മൗലവി, മുഹ്‌യിദ്ദീന്‍ പള്ളി ഇമാം വി.പി. സുബൈര്‍ മൗലവി, നൈനാര്‍ പള്ളി മഹല്ല് പ്രസിഡന്റ് പി.ഇ. മുഹമ്മദ് സക്കീര്‍, ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. വി.എം. മുഹമ്മദ് ഇല്‍യാസ്, അയ്യൂബ് ഖാന്‍ എന്നിവരടക്കമുള്ളവരെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.
അനധികൃതമായി സംഘം ചേരല്‍, പൊതുഗതാഗതം തടസപ്പെടുത്തല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആറുമാസം വരെ തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കാവുന്ന വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം ഉച്ചകഴിഞ്ഞാണ് റാലി നടത്തിയത്. ഇതിനെതിരെയാണ് കേസ് എടുത്തത്. എന്നാല്‍, സമാധാനപരമായി നടത്തിയ റാലിക്കെതിരെ കേസ് എടുത്തത് ദുരുദ്ദേശപരവും നാടിനെ മോശമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗവുമാണെന്ന് സംഘാടക സമിതി കുറ്റപ്പെടുത്തി.
അതേസമയം റാലി ഗതാഗത തടസം സൃഷ്‌ടിച്ചതായി പോലീസ് വ്യക്തമാക്കി. ഈരാറ്റുപേട്ടയിൽ തീവ്രവാദ പ്രശ്നമുണ്ടെന്ന എസ്‌പിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്‌പി കെ കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടില്‍ സ്ഥലത്ത് തീവ്രവാദ പ്രശ്നമുണ്ടെന്ന പരാമര്‍ശം വിവാദമായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.