അരിവില കുറയുന്നു; ജയയ്ക്കും മട്ടയ്ക്കും വില ഇനിയും കുറഞ്ഞേക്കും

തിരുവനന്തപുരം: കേരളത്തിൽ അരിവില കുറയുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അരിവിലയിൽ ഇനിയും കുറവ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. നിലവിലുള്ള അരിവിലയുടെ ഇടിവിന് പുറമേയാണ് ഇനി വരുന്ന വിലക്കുറവ്.
ജയ അരിക്ക് നിലവിൽ മൊത്ത വ്യാപാര വില അനുസരിച്ച് കിലോയ്ക്ക് 38 രൂപ വരെ താഴ്ന്നിട്ടുണ്ട്. കേരളത്തിലെ ആകെ അരി ഉപഭോഗത്തിൽ 70 ശതമാനവും വെള്ള ജയ അരിയും ജ്യോതി മട്ടയുമാണ് ഉപയോഗിച്ചു വരുന്നത്.
വിപണിയിലെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിറ്റുവരവുള്ളത് ജയ അരിയ്ക്കാണ്. ജയ അരി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും ആവശ്യക്കാറുള്ളത് മട്ട അരിയ്ക്കാണ്. മട്ട അരിയ്ക്കും വിലയിടിഞ്ഞിട്ടുണ്ട്. ഉണ്ട മട്ട നിലവിൽ കിലോയ്ക്ക് 38 മുതൽ 43 വരെയാണ് വില വരുന്നത്. കഴിഞ്ഞ മാസം ഉണ്ട മട്ടയുടെ വില 40 രൂപയ്ക്കും 46 രൂപയ്ക്കും ഇടയിലായിരുന്നു.
അതേ സമയം മട്ടയുടെ ഗുണനിലവാരം അനുസരിച്ച് വില 49 മുതൽ 53 വരെയായിട്ടുണ്ട്. കേരളത്തിൽ കുറുവ അരിയ്ക്കും ഉപഭോക്താക്കളുണ്ട്. കുറുവ അരി കിലോയ്ക്ക് നേരത്തെയുള്ള 45 രൂപയിൽ നിന്ന് 3 രൂപ കുറഞ്ഞ് 53 രൂപയായിട്ടുണ്ട്.
ജയ അരി കേരളത്തിലേക്ക് എത്തുന്നത് ആന്ധ്രാപ്രദേശിൽ നിന്നാണ്. എന്നാൽ ആന്ധ്രാപ്രദേശ് സർക്കാർ നെല്ലു സംഭരണം തുടങ്ങിയതോടെ പൊതുവിപണിയിലേക്ക് അരിയും നെല്ലും വരുന്നത് കുറഞ്ഞു. കർണാടകയിൽ നിന്നും തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന ജ്യോതി അരിയാകട്ടെ ശ്രീലങ്കയിലേക്ക് കയറ്റുമതി തുടങ്ങിയിട്ടുണ്ട്. ഇതോടെ കേരളത്തിലേക്കുള്ള അരിയുടെ വരവ് കുറഞ്ഞു. ഇതോടെ ജയയുടെയും മട്ടയുടെയും വില കുത്തനെ ഉയരുകയായിരുന്നു.
കേരളത്തിലെ കണക്കുകളനുസരിച്ച് 1 വർഷം ഏതാണ്ട് 40 ലക്ഷം ടൺ അരിയാണ് മലയാളികൾക്ക് ആവശ്യമുള്ളത്. റേഷൻ കടകൾ വഴി 16 ലക്ഷം ടൺ അരിയും പൊതുവിപണിയിലൂടെ 24 ലക്ഷം ടൺ അരിയുമാണ് എത്തിക്കുന്നത്. കേരളത്തിൽ ഉത്പാദിപ്പിക്കുന്നത് 6 ലക്ഷം ടൺ അരിയാണ്. ഇത് റേഷൻ കടകൾ വഴിയാണ് വിതരണം ചെയ്യുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
