ഭ്രൂണങ്ങളുടെ ലിംഗനിർണയം നടത്തിയിരുന്ന നാലംഗ സംഘം പിടിയിൽ

ബെംഗളൂരു: ഭ്രൂണങ്ങളുടെ ലിംഗനിർണയം നടത്തിയിരുന്ന നാലംഗ സംഘം ബെംഗളൂരുവിൽ പിടിയിൽ. ബെംഗളൂരു, മാണ്ഡ്യ, മൈസൂരു ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘമാണ് അറസ്റ്റിലായത്.
മൈസൂരു സ്വദേശി ശിവലിംഗഗൗഡ, മാണ്ഡ്യ സ്വദേശി നയൻകുമാർ, പാണ്ഡവപുരയിൽ നിന്നുള്ള നവീൻ കുമാർ, ദാവൻഗെരെ ജില്ലയിൽ നിന്നുള്ള ടി.എം. വീരേഷ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ഡോ. മല്ലികാർജുനും കൂട്ടാളി സിദ്ധേഷും ഒളിവിലാണെന്ന് ബൈയപ്പനഹള്ളി പോലീസ് പറഞ്ഞു.
ശിവലിംഗഗൗഡയുടെ ഭാര്യ സുനന്ദയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ഓൾഡ് മദ്രാസ് റോഡിൽ വെച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കാറിൽ ഒരു ഗർഭിണിയുണ്ടായിരുന്നുവെന്നും ലിംഗനിർണയ പരിശോധനയ്ക്ക് ശേഷം പ്രതികൾ യുവതിയെയും കൂട്ടി മടങ്ങുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
പ്രതികൾ കഴിഞ്ഞ മൂന്ന് വർഷമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നതായി പോലീസ് വിശദീകരിച്ചു. ലിംഗനിർണയത്തിനായി ഗർഭിണികളിൽ നിന്ന് 15,000 മുതൽ 20,000 രൂപ വരെ ഈടാക്കും. ഭ്രൂണത്തിന്റെ ലിംഗം പെണ്ണാണെങ്കിൽ, ഗർഭച്ഛിദ്ര പ്രക്രിയയിലും യുവതികളെ പ്രതികൾ സഹായിക്കുമായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചത്. മുഖ്യപ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
