ഗാസയിൽ 24 മണിക്കൂറിനിടെ 305 കുട്ടികളടക്കം 704 പേർ കൊല്ലപ്പെട്ടു
ഹമാസ് രണ്ട് ബന്ദികളെക്കൂടി മോചിപ്പിച്ചു

ഗാസ: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ 704 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ മാസം ആദ്യം ഗാസയ്‌ക്കെതിരെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം പലസ്തീന്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന പ്രതിദിന സംഖ്യയാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടവരില്‍ 305 കുട്ടികളും 173 സ്ത്രീകളും 78 വൃദ്ധരുമുണ്ടെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള മന്ത്രാലയം അറിയിച്ചു.
അതേസമയം ഹമാസ് ബന്ദികളാക്കി വച്ചിരു ന്നരണ്ട് ബന്ദികളെക്കൂടി മോചിപ്പിച്ചു. വൃദ്ധരായ രണ്ട് വനിതകളെയാണ് റെഡ്ക്രോസിന് കൈമാറിയത്. ഈജിപ്റ്റിന്റെയും ഖത്തറിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഇതു സാധ്യമായത്. ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി. ഇസ്രയേലുകാരായ രണ്ടു വൃദ്ധകളെയാണ് ഇന്ത്യൻ സമയം ഇന്നലെ വെളുപ്പിന് മോചിപ്പിച്ചത്.
ബന്ദികളായ യോഷെവെദ് ലിഫ്ഷിറ്റ്സ് (85), നൂറ് കൂപ്പര്‍ (79) എന്നിവരെയാണ് മോചിപ്പിച്ചത്. അവര്‍ ഉടന്‍ തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങിയെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് റെഡ്ക്രോസ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രണ്ട് വനിതകളെ മോചിപ്പിച്ചിരുന്നു. അമേരിക്കന്‍ പൗരത്വമുള്ള ജൂഡിത്ത് റാണന്‍, മകള്‍ നതാലി എന്നിവരെയാണ് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെത്തുടര്‍ന്ന് ഹമാസ് അന്ന് മോചിപ്പിച്ചത്.
ഇസ്രായേലിന് പുറമെ മറ്റൊരു രാജ്യത്തിന്റെ കൂടി പൗരത്വമുള്ള 50 ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സന്നദ്ധത അറിയിച്ചതായി ഇസ്രായേല്‍ റേഡിയോ പറഞ്ഞു. മുഴുവന്‍ ബന്ദികളെയും മോചിപ്പിച്ച ശേഷം ചര്‍ച്ചയാകാമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വെടിനിര്‍ത്തലിന് ഉപാധി വെച്ചിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
