പരുക്ക് ഭേദമായില്ല; ഇംഗ്ലണ്ടിനെതിരെ ഹാർദിക് പാണ്ഡ്യ ഇറങ്ങില്ല

ബംഗ്ലദേശിനെതിരായ മത്സരത്തിൽ പരുക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് ലോകകപ്പിലെ കൂടുതൽ മത്സരങ്ങൾ നഷ്ടപ്പെട്ടേക്കും. പരുക്കുമൂലം ഞായറാഴ്ച ധരംശാലയിൽ ന്യൂസീലൻഡിനെതിരെയുള്ള മത്സരത്തിൽ ഹാർദിക് കളിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ താരം ഇറങ്ങുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്.
എന്നാൽ പരുക്കിൽനിന്ന് മോചിതനാവാത്തതിനാൽ അടുത്ത മത്സരത്തിലും ഹാർദിക് ഉണ്ടാവില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഇടതു കാലിനു പരുക്കേറ്റ ഹാർദിക് നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ്. പരുക്കിൽനിന്ന് മുക്തനാകുന്ന മുറയ്ക്ക് മാത്രമേ പരിശീലനത്തിന് ഇറങ്ങാനാകൂ. ഈ വാരാന്ത്യത്തോടെ ബോളിങ് പരിശീലത്തിന് ഇറങ്ങാന്‍ കഴിഞ്ഞേക്കും.
എന്നാൽ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന് കൂടുതൽ വിശ്രമം നല്‍കണമെന്ന് ക്രിക്കറ്റ് അക്കാദമി അധികൃതർ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഹാർദികിന്റെ അഭാവത്തിൽ പേസ് ബോളർ മുഹമ്മദ് ഷമിയേയും മധ്യനിര ബാറ്റർ സൂര്യകുമാർ യാദവിനേയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
മത്സരത്തിൽ ന്യൂസീലൻഡിന്റെ അഞ്ച് വിക്കറ്റു വീഴ്ത്തിയ ഷമി കളിയിലെ താരമാവുകയും ചെയ്തു. ടൂർണമെന്റിൽ ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളിലും ഇന്ത്യ വിജയികളായി. പോയിന്റ് ടേബിളിൽ ഒന്നാമതുള്ള ഇന്ത്യയുടെ അടുത്ത മത്സരം 29ന് ഇംഗ്ലണ്ടിനെതിരെയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.