പാഠപുസ്തകങ്ങളില്‍ ഇന്ത്യ മാറ്റി ‘ഭാരത്’ എന്നാക്കാൻ എൻ സി ഇ ആര്‍ ടി സമിതി ശുപാര്‍ശ

പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാനുള്ള ശുപാര്‍ശ എൻ സി ഇ ആര്‍ ടി ഏകകണ്ഠമായി അംഗീകരിച്ചു. ലോകമെമ്പാടുമുള്ള എൻ സി ഇ ആര്‍ ടിയുടെ പാഠപുസ്തകങ്ങളില്‍ ഇനി ഇന്ത്യ എന്നതിന് പകരം ഭാരതം എന്നായിരിക്കും രേഖപ്പെടുത്തുക. വരാനിരിക്കുന്ന പുസ്തകങ്ങളില്‍ ഈ മാറ്റം ഉള്‍പ്പെടുത്തും.
സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങള്‍ സംബന്ധിച്ച് എൻസിആര്‍ടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാര്‍ശ നല്‍കിയത്. സമിതി ഐകകണ്ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം.
രാജ്യത്തിന്റെ പേര് ഭാരതം എന്ന് ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് നേരത്തേ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ആസിയാൻ സമ്മേളനത്തില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന വിശേഷണമാണ് നരേന്ദ്ര മോദി സ്വീകരിച്ചിരുന്നത്.
കൂടാതെ, ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടന്ന അത്താഴവിരുന്നിനുള്ള ക്ഷണപത്രികയില്‍ ഭാരതത്തിന്റെ പ്രസിഡന്റ് എന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു രേഖപ്പെടുത്തിയിരുന്നത്. ഭാരതം എന്ന പദം പുതിയതാണ് എന്ന തരത്തില്‍ വിവാദങ്ങള്‍ ഉയര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, ഭരണഘടനയില്‍ തന്നെ ആ പേര് പ്രതിപാദിക്കുന്നുണ്ടെന്നും വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.