ശോഭ കരന്ദ്ലാജെ ബിജെപി സംസ്ഥാന അധ്യക്ഷയായേക്കും

ബെംഗളൂരു: കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെയെ കര്‍ണാടകയില്‍ പാര്‍ട്ടി അധ്യക്ഷയായി ബിജെപി ഉടന്‍ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിനോട് പരാജയം ഏറ്റുവാങ്ങി ഏകദേശം 5 മാസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു നിര്‍ണായക നീക്കത്തിന് ബിജെപി മുതിരുന്നത്. സംസ്ഥാനത്ത് തന്ത്രപരമായി മുന്നേറാന്‍ ശ്രമിക്കുന്ന പാര്‍ട്ടി വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള ശോഭയെ അമരത്തേക്ക് എത്തിക്കുന്നതിലൂടെ ബിജെപിക്ക് ദൗര്‍ബല്യമുള്ള ചില മേഖലകളില്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്.
സി.ടി. രവിയും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയേന്ദ്ര യെദിയൂരപ്പ
യുമാണ് ശോഭയ്ക്കൊപ്പം മത്സരരംഗത്തുള്ള മറ്റ് സ്ഥാനാര്‍ഥികള്‍. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തന്റെ മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജാതി സമവാക്യങ്ങള്‍ കൃത്യമായി മനസിലാക്കിയാവും പാര്‍ട്ടിയുടെ അന്തിമ തീരുമാനമെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
രാഷ്ട്രീയമായി ശക്തരായ വൊക്കലിഗകള്‍ ഓള്‍ഡ് മൈസൂരു മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 51 നിയമസഭാ സീറ്റുകളുള്ള കര്‍ണാടകയിലെ ഏറ്റവും വലിയ പ്രദേശമാണ് ഓള്‍ഡ് മൈസൂരു. സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ബിജെപി ഇവിടെ മികച്ച പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്.
വൊക്കലിഗ സമുദായാംഗമായ കരന്ദ്ലാജെ, ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാംഗമാണ്. ഓള്‍ഡ് മൈസൂരു മേഖലയിലെ വൊക്കലിഗ സമുദായത്തിന്റെ പിന്തുണ ശക്തിപ്പെടുത്തുന്നതിനുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമായി പുതിയ നിയമനം മാറുമെന്ന് ഉറപ്പാണ്.
നിലവില്‍ സംസ്ഥാന ഘടകം പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന നളിന്‍ കുമാര്‍ കട്ടീലിന്റെ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചതിനെ തുടര്‍ന്ന് ഇത് നീട്ടി നല്‍കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയായിരുന്നു അദ്ദേഹത്തിന് ചുമതല. എന്നാല്‍, സംസ്ഥാനത്ത് പാര്‍ട്ടി പരാജയപ്പെട്ടതിന് ശേഷം പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
