Follow News Bengaluru on Google news

ആർടിസികളിൽ അധിക ജീവനക്കാരെ നിയമിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ ആർടിസികളിൽ അധിക ജീവനക്കാരെ നിയമിക്കാനൊരുങ്ങി ഗതാഗത വകുപ്പ്. ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ 8719 ജീവനക്കാരെ പുതുതായി നിയമിക്കും. കെ.എസ്.ആർ.ടി.സി., ബി.എം.ടി.സി., എൻ.ഡബ്ല്യൂ. കെ.ആർ.ടി.സി., കെ.കെ.ആർ.ടി.സി. എന്നിവയിൽ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് തുടങ്ങിയ തസ്തികകളിലാണ് നിയമനമെന്ന് ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി അറിയിച്ചു.

കോൺഗ്രസ് സർക്കാരിന്റെ അഞ്ചിന പദ്ധതികളിൽ ഒന്നായ ശക്തി സ്കീം വഴി യാത്രചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് 5675 പുതിയ ബസുകൾ വാങ്ങി നിരത്തിലിറക്കാൻ സർക്കാർ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള തീരുമാനം.

ട്രാൻസ്‌പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണ് ശക്തി. കോൺഗ്രസിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണിത്. പുതിയ ബസുകൾ വാങ്ങാൻ 500 കോടി രൂപ സർക്കാർ ഇത്തവണത്തെ ബജറ്റിൽ നീക്കിവെച്ചിരുന്നതായി മന്ത്രി പറഞ്ഞു.

കഴിഞ്ഞ എട്ടുവർഷമായി ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് തസ്തികകളിൽ നിയമനം നടത്തിയിട്ടില്ലെന്നും രാമലിംഗറെഡ്ഡി പറഞ്ഞു. ജീവനക്കാരുടെ കുറവ് രൂക്ഷമായതിനാലാണ് നിയമനം നടത്താൻ തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.