ലോകകപ്പ്; ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങി ആർ. അശ്വിൻ

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരവിനൊരുങ്ങി രവിചന്ദ്രൻ ആശ്വിൻ. ഞായറാഴ്ച്ച ഇംഗ്ലണ്ടിന് എതിരെയുള്ള മത്സരത്തിൽ താരം കളിച്ചേക്കും. ഓസ്‌ട്രേലിയക്ക് എതിരെയുള്ള ആദ്യ മത്സരം കളിച്ചതിന് ശേഷം താരത്തിന് ഇതുവരെ അവസരം ലഭിച്ചിരുന്നില്ല.
മത്സരത്തിൽ ലഖ്‌നൗ പിച്ച് സ്പിന്നർമാർക്ക് അനുകൂലമാകുമെന്നതിനാൽ മുഹമ്മദ് ഷമിയോ മുഹമ്മദ് സിറാജിനോ പുറത്തിരുത്തി പകരം രവിചന്ദ്രൻ അശ്വിനെ ഇന്ത്യ ടീമിലെടുത്തേക്കും. ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാർ യാദവിനെയും താക്കൂറിന് പകരം മുഹമ്മദ് ഷമിയെയും തിരഞ്ഞെടുത്തു.
കോഹ്‌ലിയുമായി നടന്ന ആശയ വിനിമയത്തിലെ പ്രശ്‍നത്തിനൊടുവിൽ തിളങ്ങാൻ സാധിക്കാതെ സൂര്യകുമാർ മടങ്ങിയപ്പോൾ കിവീസിനെതിരെ 5 വിക്കറ്റ് പ്രകടനവുമായി ഷമി തിളങ്ങി. ഞായറാഴ്ചത്തെ മത്സരത്തിലേക്ക് കഴിഞ്ഞ ദിവസം കളിച്ച അതെ ടീം തന്നെ മത്സരത്തിനിറങ്ങും. യാതൊരു പരീക്ഷണവും ഇന്ത്യൻ ടീം നടത്തില്ല.
എന്നാൽ സ്പിന്നിനെ അനുക്കൂലിക്കുന്ന ട്രാക്ക് ആണെങ്കിൽ അവിടെ കാര്യങ്ങൾ തലവേദന ഉണ്ടാക്കും. ഇന്ത്യൻ നിരയിൽ അശ്വിൻ തിരിച്ചെത്തുമ്പോൾ ആരായിരിക്കും പുറത്തിരിക്കുകയെന്നതാണ് കാത്തിരുന്ന കാണേണ്ടത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.