മൂന്ന് ദിവസം ശക്തമായ മഴ തുടരും

മദ്ധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപം കൊണ്ടതിനെ തുടർന്ന് കേരളത്തില്‍ മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മദ്ധ്യ-തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാദ്ധ്യത. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാല സാദ്ധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം.
കഴിഞ്ഞ ഏതാനും ദിവസമായി മലയോര മേഖലകളില്‍ ഇടി, കാറ്റ്, ശക്തമായ മഴ എന്നിവ വ്യാപകമായി നാശം വിതയ്‌ക്കുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ മൂന്ന് ഡാമുകള്‍ ഇന്നലെ തുറന്നു. പൊന്മുടി, കല്ലാര്‍, അണക്കെട്ടുകളാണ് തുറന്നത്. പാമ്പര്‍ (ലോവര്‍ പെരിയാര്‍) അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള മുന്നറിയിപ്പ് നല്കി. പൊന്മുടി ഡാമിലെ ജലനിരപ്പ് അനുവദനീയമായ പരമാവധി സംഭരണ ശേഷി എത്തിയതോടെ റോഡിയല്‍ ഗേയ്റ്റ് രണ്ട്, മൂന്ന് മണിയോടെ 10 സെന്റി മീറ്റര്‍ തുറന്ന് വെള്ളം ഒഴുക്കി വിടാന്‍ തുടങ്ങി. പന്നിയാര്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
കല്ലാര്‍ ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 10 സെന്റി മീറ്റര്‍ ആണ് ഇന്നലെ രാവിലെ തുറന്നത്. ചിന്നാര്‍, കല്ലാര്‍ പുഴയിലെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പാമ്പര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ആണ് ഷട്ടര്‍ തുറക്കുന്നത് മാറ്റിവച്ചത്. ഏതാനം ദിവസങ്ങളായി ഇടുക്കിയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ പലയിടത്തായി ഇടിമിന്നലില്‍ വ്യാപക നാശം ഉണ്ടായിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.