സീറ്റ് ബെൽറ്റ് നിർദേശം കുട്ടികൾക്കും ബാധകമെന്ന് ബെംഗളൂരു സിറ്റി പോലീസ്

ബെംഗളൂരു: കാറിൽ മുൻ സീറ്റിലിരിക്കുന്ന എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെന്ന് വ്യക്തമാക്കി ബെംഗളൂരു സിറ്റി പോലീസ്. മുൻ സീറ്റിൽ ഇരിക്കുന്നത് കുട്ടികളാണെങ്കിലും സീറ്റ് ബെൽറ്റ് നിയമം കർശനമായി പാലിക്കേണ്ടതാണ്. പ്രായഭേദമന്യേ സീറ്റ് ബെൽറ്റ് നിയമം എല്ലാവരും പാലിക്കേണ്ടതാണെന്നും സിറ്റി പോലീസ് വ്യക്തമാക്കി.
ആറ് വയസുകാരിയായ മകൾക്ക് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ട്രാഫിക് പോലീസ് പിഴ ചുമത്തിയതിനെ ചോദ്യം ചെയ്ത് അടുത്തിടെ ബെംഗളൂരു സ്വദേശിയായ യുവാവ് കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് ഈ വിഷയത്തിൽ സിറ്റി പോലീസ് വ്യക്തത വരുത്തിയത്. സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത് പ്രായഭേദമന്യേ എല്ലാവർക്കും ബാധകമാണെന്ന് സിറ്റി പോലീസ് വ്യക്തമാക്കി.
സീറ്റ് ബെൽറ്റ് നിയമം ലംഘിച്ചാൽ 500 രൂപയാണ് പിഴ. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഈ വർഷം ജനുവരി ഒന്നിനും സെപ്റ്റംബർ 30നുമിടയിൽ 6,15,572 കേസുകൾ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
#Bengaluru #Traffic #Police: #Children are not exempt from wearing #seat #belts. Children do not get a free pass when it comes to wearing #seatbelts. Seat belt regulation applies to #people of all ages #travelling in #car. A staggering 6,15,572 cases registered for seat belt… pic.twitter.com/8p4XKYza2z
— NewsFirst Prime (@NewsFirstprime) October 27, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.