ടി-20 പരമ്പര; ഇന്ത്യക്കെതിരെ ഓസീസിനെ മാത്യു വെയ്ഡ് നയിക്കും

ലോകകപ്പിനു പിന്നാലെ നടക്കുന്ന ഇന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയ ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡ് നയിക്കും. ലോകകപ്പിനായി ഇന്ത്യയിലുള്ള ഏകദിന ടീമിലെ എട്ട് പേര്‍ ലോക പോരാട്ടത്തിന് ശേഷവും ഇന്ത്യയില്‍ തുടരുമെന്നാണ് വിവരം.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുന്നത്. നവംബര്‍ 23നാണ് ആദ്യ മത്സരം. 26, 28, ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളിലാണ് മറ്റ് മത്സരങ്ങള്‍. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആദം സാംപ എന്നിവരടക്കമുള്ള ലോകകപ്പ് ടീമിലെ അംഗങ്ങള്‍ പരമ്പരയ്ക്കുള്ള ടീമിലും ഉണ്ടാകും.
ലോകകപ്പ് ടീമിലുള്ള ജോഷ് ഇംഗ്ലിസ്, സീന്‍ അബ്ബോട്ട്, ട്രാവലിങ് സബ് തന്‍വീര്‍ സംഗ എന്നിവരും ടി20 പോരിനുണ്ടാകും. ടിം ഡേവിഡ്, മാറ്റ് ഷോട്ട്, നതാന്‍ എല്ലിസ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. ലോകകപ്പിനു ശേഷം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങും. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരും ടീമില്‍ ഉണ്ടായേക്കില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
