പാർട്ടിമാറാൻ 50 കോടി രൂപ വാഗ്ദാനം ചെയ്തു; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസ് എംഎൽഎ

ബെംഗളൂരു: ബിജെപിയിൽ ചേരുന്നതിനായി 50 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ രവികുമാർ ഗണിഗ. 2019ൽ കോൺഗ്രസ്-ജെ.ഡി(എസ്) സഖ്യസർക്കാറിനെ തകർത്തതിന് പിന്നിൽ പ്രവർത്തിച്ച അതേ ശക്തികൾ ഇപ്പോഴത്തെ കോൺഗ്രസ് സർക്കാറിനെ തകർക്കാനും ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
പാർട്ടിയെ വഞ്ചിക്കുന്നതിന് 50 കോടി രൂപയും മന്ത്രിപദവിയുമാണ് കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി നേതാക്കൾ വാഗ്ദാനം ചെയ്തതെന്ന് രവികുമാർ പറഞ്ഞു.
പാർട്ടി വിട്ട് തങ്ങളോടൊപ്പം ചേർന്നാൽ മന്ത്രിപദവി വാഗ്ദാനം ചെയ്യുന്ന പ്രതിപക്ഷ നേതാക്കളുടെ വിഡിയോ കൈയിലുണ്ടെന്നും അത് ഉടൻ പുറത്തുവിടുമെന്നും രവികുമാർ വെളിപ്പെടുത്തി. പാർട്ടി വിടാൻ തയാറാകുന്നവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുപോകാനാണ് നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേതാക്കളുടെ കൂടിക്കാഴ്ച നടത്തും.
എന്നാൽ എത്ര നീക്കങ്ങൾ നടത്തിയാലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നും ഓപ്പറേഷൻ താമര ഇനി നടപ്പാക്കില്ലെന്നും രവികുമാർ വ്യക്തമാക്കി. കോൺഗ്രസ് സർക്കാറിന് 135 എം.എൽ.എമാരുണ്ട്. സർക്കാറിന് മുന്നോട്ട് പോകാൻ മറ്റാരുടെയും സഹായം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
BJP Offering 50 Crores, Ministerial Berth to ‘Destabilise’ Karnataka Government: Congress MLAhttps://t.co/cNraI4Pofa
— TIMES NOW (@TimesNow) October 28, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.