ഐഎസ്എൽ; ഒഡീഷക്കെതിരെ മഞ്ഞപ്പടയ്ക്ക് വിജയം

കൊച്ചിയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ ഐഎസ്എൽ മത്സരത്തിൽ ഒഡീഷയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. 10 മത്സരങ്ങളുടെ വിലക്കിന് ശേഷം പരിശീലകൻ ഇവാൻ വുകോമനോവിച്ച് മടങ്ങിയെത്തിയ മഞ്ഞപ്പടയുടെ മത്സരം കൂടിയാണിത്.
ഒഡിഷയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ദിമിത്രി ഡയമന്റക്കോസ്, അഡ്രിയാൻ ലൂണ എന്നിവർ ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയപ്പോൾ ഡീഗോ മൗറിഷ്യോ ഒഡിഷയ്ക്കായി ലക്ഷ്യം കണ്ടു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒഡിഷയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ മിനിറ്റുകളിൽ പന്ത് കൈവശം വെച്ചുകളിച്ച ഒഡിഷ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയുയർത്തി. എന്നാൽ പതിയെ ബ്ലാസ്റ്റേഴ്സും കളി കടുപ്പിച്ചു. 11-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് മുന്നിലെത്താൻ കിട്ടിയ സുവർണാവസരം രാഹുൽ കളഞ്ഞുകുളിച്ചു.
പിന്നാലെ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ഒഡിഷയുടെ ഗോളുമെത്തി. വിങർ ഗൊഡ്ഡാർഡിന്റെ ത്രൂ ബോൾ സ്വീകരിച്ച ഡീഗോ മൗറീഷ്യോ ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് വലകുലുക്കി. ഇരുടീമുകളും മുന്നേറ്റം തുടർന്നെങ്കിലും ആദ്യ പകുതി 1-0 ന് ഒഡിഷ മുന്നിട്ടുനിന്നു.
തിരിച്ചടി ലക്ഷ്യമിട്ടിറിങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നിരവധി ഷോട്ടുകളുതിർത്തു. ക്വാമെ പെപ്ര, ഡാനിഷ് ഫറൂഖ് എന്നിവരുടെ ഷോട്ടുകൾ ബാറിന് പുറത്തേക്ക് പോയി. ആക്രമണം കടുപ്പിക്കാൻ സ്ട്രൈക്കർ ദിമിത്രി ഡയമന്റക്കോസിനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. പിന്നാലെ താരം ഗോളുമടിച്ചു. 66-ാം മിനിറ്റിൽ ഡൈസുകെ സകായിയുടെ പാസ് സ്വീകരിച്ച ഡയമന്റക്കോസ് ഒഡിഷ ഗോളിയെ അനായാസം മറികടന്ന് വലകുലുക്കി.
മത്സരം സമനിലയിലായതോടെയാണ് കളിയിൽ നേരിയ മാറ്റം വന്നത്. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി നായകൻ അഡ്രിയാൻ ലൂണയാണ് മഞ്ഞപ്പടയ്ക്കായി വലകുലുക്കിയത്. ലോങ് ബോൾ ക്ലിയർ ചെയ്യുന്നതിലുള്ള ഒഡിഷ പ്രതിരോധനിരക്കാരന്റെ പിഴവ് മുതലെടുത്ത ലൂണ വലതുമൂലയിൽ നിന്ന് ചിപ്പിലൂടെ ലക്ഷ്യം കണ്ടു. ഇതോടെ കൊച്ചിയിൽ നിന്ന് ബ്ലാസ്റ്റേഴ്സ് വിജയവുമായി മടങ്ങി.
അഞ്ച് മത്സരങ്ങളിൽ നിന്ന് 10 പോയന്റോടെ നിലവിൽ പട്ടികയിൽ രണ്ടാമതാണ് ബ്ലാസ്റ്റേഴ്സ്. ലീഗിലെ മൂന്നാം ജയമാണ് ഒഡിഷയ്ക്കെതിരേ സ്വന്തമാക്കിയത്. നാല് മത്സരങ്ങളിൽ നിന്ന് നാല് പോയന്റോടെ ഒഡീഷ ടീം ഏഴാം സ്ഥാനത്താണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.