ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് നെതർലൻഡ്സിന് രണ്ടാം ജയം

ലോകകപ്പിൽ ബംഗ്ലദേശിനെതിരെ ജയവുമായി നെതർലൻഡ്സ്. 230 റൺസ് റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലദേശ് 42.2 ഓവറുകളിൽ 142 റൺസിന് പുറത്തായി. നെതർലൻഡ്സിന് 87 റൺസിന്റെ ജയമാണുള്ളത്.
7.2 ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റെടുത്ത പോൾ വാൻമീകരന്റെ ബോളിങ് ടീമിന്റെ വിജയത്തിന് നിർണായകമായി. 35 റൺസെടുത്ത മെഹിദി ഹസനാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ലോകകപ്പിൽ നെതർലൻഡ്സിന്റെ രണ്ടാം ജയമാണിത്. ബംഗ്ലദേശിന്റെ തുടർച്ചയായ അഞ്ചാം തോൽവിയും. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന് സ്കോർ 19ൽ നിൽക്കേ അവരുടെ ഓപ്പണർമാരെ നഷ്ടമായി. ലിട്ടൺ ദാസ് 3 റൺസുമായും തൻസിദ് ഹസൻ 15 റൺസുമായും പുറത്തായി.
പിന്നീടിറങ്ങിയ മെഹിദ് ഹസൻ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മറുഭാഗത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നു. നജ്മുൽ ഹൊസൈൻ ഷാന്റോ (18 പന്തിൽ 9), നായകൻ ഷാക്കിബ് അൽഹസൻ (14 പന്തിൽ 5), മുസ്താഫിസുർ റഹ്മാൻ (5 പന്തില്‍ 1) എന്നിവർ പെട്ടെന്ന് തന്നെ മടങ്ങി.
50 ഓവറിൽ 229 റൺസെടുത്ത് നെതർലൻഡ്സ് ഓൾ ഔട്ടായി. ബംഗ്ലദേശിനായി ഷൊരിഫുൾ ഇസ്‌ലാം, ടസ്കിൻ അഹമ്മദ്, മുസ്താഫിസുർ റഹ്മാൻ, മെഹ്ദി ഹസൻ എന്നിവർ രണ്ടു വീതം വിക്കറ്റു നേടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.